കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന ഇടഞ്ഞ് തന്നെ; ആദിത്യ താക്കറെ മുഖ്യമന്ത്രി പദത്തിലേക്ക്? സൂചന നൽകി ശിവസേനാ നേതാവ്

Google Oneindia Malayalam News

പൂനെ: മാരത്തോൺ ചർച്ചകൾക്കും വിലപേശലുകൾക്കും ഒടുവിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ശിവസേന- ബിജെപി സഖ്യം സാധ്യമായത്. നാല് മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു ബിജെപിയുടെ വാഗ്ദാനങ്ങൾ അംഗീകരിക്കാൻ ശിവസേന തയാറായത്. 2014ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയത് മുതൽ ബിജെപിക്ക് തലവേദന സൃഷ്ടിച്ച സഖ്യകക്ഷിയായിരുന്നു ശിവസേന. എങ്കിലും മഹാരാഷ്ട്രയിൽ ഭരണം പിടിക്കാൻ ശിവസേനയുടെ കൂട്ട് തേടുകയായിരുന്നു ബിജെപി.

തല്‍ക്കാലം എങ്ങുംപോവില്ല; യതീഷ് ചന്ദ്ര തൃശൂരില്‍ തുടരും, സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചുതല്‍ക്കാലം എങ്ങുംപോവില്ല; യതീഷ് ചന്ദ്ര തൃശൂരില്‍ തുടരും, സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

എന്നാൽ തിരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കെ ബിജെപിയും ശിവസേനയും വീണ്ടും കൊമ്പ് കോർക്കുകയാണ്. അടുത്ത മുഖ്യമന്ത്രിസ്ഥാനം ആർക്കെന്നതിനെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം നൽകി ശിവസേനയെ അനുനയിപ്പിക്കാനുള്ള ബിജെപിയുടെ നീക്കം പക്ഷെ വിലപ്പോയില്ല. ആദിത്യ താക്കറെയാകും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന സൂചന നൽകുകയാണ് ശിവസേന.

 ഇടഞ്ഞ് ശിവസേന

ഇടഞ്ഞ് ശിവസേന

പ്രതിപക്ഷത്തേക്കാൾ രൂക്ഷമായ ആരോപണങ്ങൾ ബിജെപിക്കെതിരെ ഉയർത്തിയ സഖ്യകക്ഷിയാണ് ശിവേസന. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പലവട്ടം ഭീഷണി മുഴക്കിയിരുന്നെങ്കിലും അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന അനുനയ ചർച്ചകൾക്കൊടുവിൽ ശിവസേന അയയുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ മുന്നോട്ട് വെച്ചാണ് ശിവസേന ലോക്സഭാ തിരഞ്ഞെടുപ്പിൽ ധാരണയ്ക്ക് സമ്മതിച്ചത്.

 ഫലം ഇങ്ങനെ

ഫലം ഇങ്ങനെ

ഫലം ഇങ്ങനെ
48 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ഫലം വന്നപ്പോൾ ശിവസേനാ-ബിജെപി സഖ്യം തൂത്തുവാരി. ബിജെപി 23 സീറ്റുകളിലും ശിവസേന 18 സീറ്റുകളിലും വിജയിച്ചു. കോൺഗ്രസ്-എൻസിപി സഖ്യം തകർന്നടിയുകയും ചെയ്തു. എൻസിപിക്ക് 4 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് വിജയിച്ചതാകട്ടെ ഒരു സീറ്റിൽ മാത്രം.

മുഖ്യമന്ത്രി പദത്തെ ചൊല്ലി

മുഖ്യമന്ത്രി പദത്തെ ചൊല്ലി

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ധാരണ പ്രകാരം അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകണം എന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയില്‍ അക്കാര്യം അമിത് ഷാ അംഗീകരിച്ചതാണ് എന്നാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയും നേതാവ് വരുണ്‍ സര്‍ദേശായി അവകാശപ്പെട്ടത്. എന്നാൽ ഇക്കാര്യത്തോടെ അനുകൂലമായി പ്രതികരിക്കാൻ ബിജെപി തയാറായിട്ടില്ല. അതേസമയം മന്ത്രിസഭാ പുനസംഘടനയിൽ ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി പദം ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

 മുഖ്യമന്ത്രി പദത്തിനായി ശിവസേന

മുഖ്യമന്ത്രി പദത്തിനായി ശിവസേന

അതേ സമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രിസ്ഥാനം രണ്ടരവർഷം വീതം പങ്കിടണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശിവസേന. ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ നേതാവുമായ ആദിത്യ താക്കറെയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന സൂചന നൽകിയിരിക്കുകയാണ് ശിവസേനാ എംപി സജ്ഞയ് റൗട്ട്. താക്കറെ കുടുംബം ഒരിക്കലും ഉപമുഖ്യമന്ത്രി പദവി ഏറ്റെടുക്കില്ല. സംസ്ഥാന- ദേശീയ രാഷ്ട്രീയത്തിൽ താക്കറെ കുടുംബത്തിന് നിർണായക സ്വാധീനമാണുള്ളത്, നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിലാണ് ആദിത്യ, ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സജ്ഞയ് റൗട്ട് വ്യക്തമാക്കി.

തീരുമാനം അംഗീകരിക്കും

തീരുമാനം അംഗീകരിക്കും

പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും താൻ അത് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി ഭരണം കൊണ്ടുവരാനും ബിജെപി മുഖ്യമന്ത്രിയെ ലഭിക്കാനുമായി എല്ലാ പ്രവർത്തകരും അക്ഷീണം പ്രവർത്തിക്കണമെന്ന് ബിജെപി നേതാവും മന്ത്രിയുമായ സുധീർ മുഗന്ദിവാർ ആഹ്വാനം ചെയ്തിരുന്നു. ഇതിൽ ശിവസേനയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽകൂടിയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള സൂചനകൾ ശിവസേനയും പുറത്ത് വിടുന്നത്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

288 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയും ശിവസേനയും തമ്മിൽ സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്. 135 സീറ്റുകളിൽ വീതം ശിവസേനയും ബിജെപിയും മത്സരിക്കും. 18 സീറ്റ് സഖ്യകക്ഷികൾക്കായി വീതിച്ച് നൽകും. 2014 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 122 സീറ്റുകൾ സ്വന്തമാക്കിയിരുന്നു. തുടർന്ന് ശിവസേന സർക്കാർ രൂപികരിക്കാൻ ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു.

 ശിവസേനയ്ക്ക് അതൃപ്തി

ശിവസേനയ്ക്ക് അതൃപ്തി

യുവനേതാവായ ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തേക്കുമെന്ന വിലയിരുത്തലിലാണ് ശിവസേന. കേന്ദ്ര സർക്കാരിൽ കാര്യമായ പരിഗണന നൽകാത്തതിൽ ശിവസേനയ്ക്ക് അതൃപ്തിയുണ്ട്. മൂന്ന് കേന്ദ്രമന്ത്രിസ്ഥാനം ചോദിച്ച ശിവസേനയ്ക്ക് ഒരു മന്ത്രിപദം മാത്രമാണ് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ശിവസേന വാദിച്ചെങ്കിലും ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് പദവി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിജെപി.

English summary
Aditya Thackeray may be the chief ministerial candidate of shivsena for assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X