കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ആവശ്യമാണോ? ആദിത്യ താക്കറെയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിനായി ശിവസേന വലിയ നീക്കങ്ങള്‍ നടത്തുന്നതായി നീക്കങ്ങളുണ്ടായിരുന്നു. ആദിത്യ താക്കറെയെ അതിനായി മുന്നില്‍ നിര്‍ത്തുമെന്നായിരുന്നു വാദം. ഇതിനോട് ആദിത്യ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് താന്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുണ്ടെങ്കില്‍ താന്‍ മത്സരിക്കുമെന്ന് ആദിത്യ താക്കറെ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ അത്തരമൊരു ആവശ്യമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് മൂന്ന് മാസത്തിന് ശേഷമാണ്. അതിന് ശേഷം എല്ലാ കാര്യവും തീരുമാനിക്കുമെന്ന് ആദിത്യ വ്യക്തമാക്കി.

1

ജനങ്ങള്‍ താക്കറെ കുടുംബത്തെ 50 വര്‍ഷത്തോളമായി ഇഷ്ടപ്പെടുന്നുണ്ടെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറയുന്നു. അവര്‍ക്ക് ആ കുടുംബത്തില്‍ നിന്ന് ആരെങ്കിലും മുഖ്യന്ത്രിയാവണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങളുടെ അടുത്ത തലമുറയിലെ നേതാവാണ് ആദിത്യ. അദ്ദേഹം പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കണമെന്നാണ് ശിവസേനയിലെ നേതാക്കളുടെ ആഗ്രഹം. അതേസമയം ഉപമുഖ്യമന്ത്രി പദം പോലുള്ളവ ശിവസേനയ്ക്ക് ആവശ്യമില്ല. മുഖ്യമന്ത്രി സ്ഥാനം തന്നെയാണ് തങ്ങള്‍ അര്‍ഹിക്കുന്നതെന്നും റാവത്ത് വ്യക്തമാക്കി.

അതേസമയം ജന്‍ ആശീര്‍വാദ യാത്ര ആരംഭിച്ചതായി ആദിത്യ വ്യക്തമാക്കി. ജനങ്ങളുടെ ശബ്ദം കേള്‍ക്കാനാണ് ഈ യാത്ര. എന്താണ് അവരുടെ മനസ്സില്‍ ഉള്ളതെന്ന് അറിയാനുള്ള യാത്രയാണ് ഇത്. പുതിയ മഹാരാഷ്ട്രയെ നിര്‍മിക്കാന്‍ അവര്‍ക്ക് പലതും പറയാനുണ്ടാവും. വ്യക്തിപരമായി എനിക്കിതൊരു തീര്‍ത്ഥയാത്രയാണ്. ജനങ്ങളാണ് രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ദൈവങ്ങളെന്നും ആദിത്യ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയുടെ ചരിത്രത്തിലെ വലിയൊരു ഗെയിം ചേഞ്ചറാകുമെന്നും ആദിത്യ പറഞ്ഞു.

മഹാരാഷ്ട്രയെ വലിയൊരു കുതിപ്പിലേക്ക് കൊണ്ടുപോകാനാണ് ശിവസേന ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാരിന് അത് സാധിക്കും. മുമ്പുള്ള സര്‍ക്കാരുകള്‍ 15 വര്‍ഷം കൊണ്ട് ചെയ്ത കാര്യങ്ങള്‍ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് നടപ്പാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് സാധിച്ചു. യുവാക്കളുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇവരാണ് വോട്ടെടുപ്പില്‍ കാര്യമായി പങ്കെടുക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു. ജനങ്ങളുടെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശിവസേനയ്ക്ക് സാധിച്ചു. ജനങ്ങളെ കൂടുതലായി കേള്‍ക്കാന്‍ തയ്യാറാവുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും ആദിത്യ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ മിഷന്‍.... അമിത് ഷായുടെ നിര്‍ദേശം ഇങ്ങനെ, നയിക്കുന്നത് ഫട്‌നാവിസ്മഹാരാഷ്ട്രയില്‍ ബിജെപിയുടെ മിഷന്‍.... അമിത് ഷായുടെ നിര്‍ദേശം ഇങ്ങനെ, നയിക്കുന്നത് ഫട്‌നാവിസ്

English summary
aditya thackeray on cm post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X