കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ യാത്രയുമായി ആദിത്യ താക്കറെ....3 വെല്ലുവിളികളെ തകര്‍ത്താന്‍ ശിവസേനയുടെ നീക്കം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന വമ്പന്‍ നീക്കവുമായി രംഗത്തിറങ്ങുന്നു. രാഷ്ട്രീയ യാത്രയുമായി സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ആദിത്യ താക്കറെയാണ് യാത്ര നടത്തുന്നത്. ഇത്ര ചെറുപ്പക്കാരനായ ഒരാള്‍ യാത്ര നടത്തുന്നതിന് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ടെന്നാണ് ബിജെപി കണക്കുകൂട്ടുന്നു. സംസ്ഥാന രാഷ്ട്രീയ വലിയ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നത്. മറ്റൊരു ബാല്‍ താക്കറെ ആയി അദ്ദേഹം ഉയര്‍ന്ന് വരുമോ എന്ന ഭയവുമുണ്ട്.

എന്നാല്‍ മൂന്ന് ലക്ഷ്യങ്ങളാണ് ഇതിന് പിന്നില്‍ ശിവസേനയ്ക്കുള്ളത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഇതില്‍ പ്രധാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന കാര്‍ഷിക മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ പ്രവര്‍ത്തനം നടത്തിയത്. ഇത് അവര്‍ക്ക് നേട്ടമായിരുന്നു. പക്ഷേ നരേന്ദ്ര മോദിയുടെ വിജയമായിട്ടാണ് ഇതിനെ കണ്ടിരുന്നത്. ഇനി ആ രീതി വേണ്ടെന്ന നിഗമനത്തിലാണ് ശിവസേന. പകരം സ്വന്തം നിലയില്‍ ശക്തമായ വോട്ടുബാങ്കുണ്ടാക്കണമെന്നാണ് ആവശ്യം.

ജനകീയ യാത്ര

ജനകീയ യാത്ര

ഉദ്ധവ് താക്കറെയുടെ ആഗ്രഹപ്രകാരമാണ് ആദിത്യ ജനകീയ യാത്രയ്ക്ക് ഇറങ്ങിയതെന്നാണ് സൂചന. ജല്‍ഗാവില്‍ നിന്നാണ് തുടക്കം. പൊതുപരിപാടിയായിട്ടാണ് തുടക്കം. സംസ്ഥാനത്തെ പലവിധ പ്രശ്‌നങ്ങള്‍ പഠിക്കുകയാണ് പ്രധാന ലക്ഷ്യം. ശിവസേന ജനങ്ങളില്‍ നിന്ന് അകന്നു എന്ന തോന്നല്‍ നിലവിലുണ്ട്. ഇതിന് പുറമേ ബിജെപിയുടെ അപ്രമാദിത്യം ഇല്ലാതാക്കുക കൂടി ശിവസേനയ്ക്ക് മുന്നിലുണ്ട്. ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് താക്കറെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ യാത്ര തുടങ്ങുന്നത്. വോട്ടര്‍മാരെ നേരിടാന്‍ കാണാനുള്ള ശ്രമവും ഇത് ആദ്യമായിട്ടാണ്.

നിറം മങ്ങുന്നു

നിറം മങ്ങുന്നു

കഴിഞ്ഞ രണ്ട് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശിവസേനയ്ക്ക് സീറ്റുകള്‍ കുറഞ്ഞ് വരുന്നുണ്ട്. ഇത് നേതൃത്വം ഗൗരവമായി കാണുന്നുണ്ട്. ബിജെപിയുടെ അവഗണനയും ഇതോടൊപ്പം വന്നിരുന്നു. ശിവസേന ദുര്‍ബലമാവുകയും, ബിജെപി ശക്തമാകുയും ചെയ്യുന്നത്, സീറ്റ് ചര്‍ച്ചകളില്‍ വരെ പ്രതിഫലിച്ചിരുന്നു. യുവാക്കളുടെ വോട്ട് ദേവേന്ദ്ര ഫട്‌നാവിസിന് ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബിജെപിയുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തുക എന്ന ലക്ഷ്യവം ശിവസേനയ്ക്കുണ്ട്. യാത്രയില്‍ കര്‍ഷകരെയും യുവാക്കളെയുമാണ് ആദിത്യ വോട്ടുബാങ്കിനായി ലക്ഷ്യമിടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ആദ്യ വെല്ലുവിളി. മറ്റൊന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും രാജ് താക്കറെയുമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എസ് ബിജെപിയുടെയും ശിവസേനയുടെയും വോട്ടുകള്‍ പിളര്‍ത്തുമെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. മോദി ഇഫക്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നില്ല എന്നതും മറ്റൊരു കാരണമാണ്. കഴിഞ്ഞ തവണ ശിവസേന ഒറ്റയ്ക്ക് മത്സരിച്ച് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇത് ഇനിയും തുടര്‍ന്നാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രി പദം

മുഖ്യമന്ത്രി പദം

ദേവേന്ദ്ര ഫട്‌നാവിസുമായി ഉദ്ധവ് താക്കറെയ്ക്കും ആദിത്യക്കും അത്ര നല്ല ബന്ധമല്ല ഉള്ളത്. ഇരു പാര്‍ട്ടികളും പരസ്പരം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ആദിത്യക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ ആഗ്രഹമുണ്ട്. ഫട്‌നാവിസിനെ പോലെ വലിയൊരു തരംഗം ശിവസേനയ്ക്ക് ഉണ്ടാക്കാന്‍ സാധിച്ചാല്‍ ആദിത്യക്ക് നേട്ടമാകും. പക്ഷേ അതിന് മുംബൈയിലെ വോട്ടര്‍മാരെ കൈയ്യിലെടുക്കേണ്ടി വരും. മുംബൈ ആര് ജയിക്കുമോ, അവര്‍ അധികാരത്തില്‍ വരുന്നതാണ് രീതി.

ബിജെപിയെ ഒതുക്കണം

ബിജെപിയെ ഒതുക്കണം

ബിജെപിയാണ് ശിവസേനയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി. ബ്രിഹാന്‍ മുംബൈ മുനിസ്സിപ്പല്‍ കോര്‍പ്പറേഷന്‍ അടക്കം ബിജെപി ശിവസേനയില്‍ നിന്ന് നേടിയിരിക്കുകയാണ്. ദീര്‍ഘകാലം തദ്ദേശസ്ഥാപനങ്ങളില്‍ ശിവസേനയ്ക്കായിരുന്നു ആധിപത്യം. അതേസമയം എംഎന്‍എസ്സിന്റെ സംസ്ഥാന വ്യാപകമായ പ്രചാരണം ബിജെപിയെയും ശിവസേയെയും ഒരുപോലെ അമ്പരിപ്പിക്കുന്നുണ്ട്. ഇതിനെ ഭയന്നിട്ടാണ് ശിവസേനയുടെ യാത്ര ആരംഭിച്ചിരിക്കുന്നത്. ജല്‍ഗാവ്, ദൂലെ, നാസിക്, അഹമ്മദ്‌നഗര്‍, എന്നിവയാണ് ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ യാത്ര കടന്നുപോകുക. മഹാരാഷ്ട്രയില്‍ 4000 കിലോ മീറ്റര്‍ യാത്രയാണ് ആദിത്യ പദ്ധതിയിട്ടിരിക്കുന്നത്.

22000 കോടിയുടെ അഴിമതി ആരോപണം: പാക് മുന്‍ പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി അറസ്റ്റില്‍22000 കോടിയുടെ അഴിമതി ആരോപണം: പാക് മുന്‍ പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി അറസ്റ്റില്‍

English summary
aditya thackeray will begin crucial political yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X