കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മഹാശക്തി... എന്‍സിപി എംഎല്‍എമാരെ കണ്ട് ആദിത്യ താക്കറെ, സംരക്ഷണത്തിന് തൊഴിലാളി യൂണിയന്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി എംഎല്‍എമാരെ കാണാനെത്തി ആദിത്യ താക്കറെയും. മുംബൈയിലെ ഹോട്ടലില്‍ രഹസ്യ ചര്‍ച്ചയ്ക്കായി എത്തിയ ഉദ്ധവ് താക്കറെയ്‌ക്കൊപ്പമാണ് ആദിത്യ എത്തിയത്. സഞ്ജയ് റാവത്തും ഒപ്പമുണ്ട്. ശരത് പവാറിനെ കാണാനാണ് ഉദ്ധവ് എത്തിയത്. അതേസമയം എന്‍സിപി എംഎല്‍എമാര്‍ക്ക് മുന്നില്‍ അദ്ദേഹം പിന്തുണയ്ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഉറപ്പായും വിശ്വാസ വോട്ട് വിജയിച്ച് അധികാരത്തിലെത്തുമെന്നാണ് ഉദ്ധവ് ഉറപ്പ് നല്‍കുകയും ചെയ്തു.

1

അതേസമയം ഉദ്ധവ് മുഖ്യമന്ത്രിയാവാനുള്ള മോഹം തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചെന്നാണ് സൂചന. ശരത് പവാറും എംഎല്‍എമാരുടെ യോഗത്തില്‍ സംസാരിച്ചു. ഇത് ആദ്യമായിട്ടാണ് ഇത്തരമൊരു യോഗത്തില്‍ ഉദ്ധവ് എത്തുന്നത്. യോഗം കഴിഞ്ഞതിന് പിന്നാലെ മഹാശക്തി എന്ന ഹാഷ്ടാഗില്‍ ചിത്രങ്ങളും ഉദ്ധവ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്‍സിപിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള ട്വീറ്റാണിത്. ശിവസേന എല്ലാ സുരക്ഷയും എന്‍സിപിക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിനോട് സംസ്ഥാനം വിട്ട് എംഎല്‍എമാര്‍ മറ്റെവിടെയെങ്കിലും സുരക്ഷിതമായി താമസിപ്പിക്കാനും ശിവസേന നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈയിലെ സുപ്രധാന ഹോട്ടലുകളിലെല്ലാം ശിവസേനയുടെ ട്രേഡ് യൂണിയനുകളുടെ ശക്തമായ സാന്നധ്യമുണ്ട്. അതാണ് ശക്തി കാണിക്കാനായി ശിവസേന ഉപയോഗിക്കുന്നത്. ബിജെപി നേതാക്കള്‍ക്കൊന്നും ഇവിടെ പ്രവേശിക്കാന്‍ പോലും സാധിക്കില്ല. കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് പോകാനൊരുങ്ങിയ എംഎല്‍എമാരെ ശിവസേന തിരിച്ചെത്തിയതും സംഘടനാ മികവിലൂടെയാണ്.

സഞ്ജയ് റാവത്ത്, സുഭാഷ് ദേശായ്, ഏക്‌നാഥ് ഷിന്‍ഡെ എന്നിവര്‍ ഹോട്ടലില്‍ എംഎല്‍എമാര്‍ക്ക് കാവലുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെയും ഉദ്ധവ് കാണും. വിമാനത്താവളത്തിന് സമീപമുള്ള ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരുള്ളത്. ഇതിന് ശേഷം ശിവസേന എംഎല്‍എമാരെയും അദ്ദേഹം കാണും. അതേസമയം സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക, വിശ്വാസ വോട്ടില്‍ ബിജെപിയെ പരാജയപ്പെടുത്തുക തുടങ്ങിയ നിര്‍ണായക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ശിവസേനയുടെ ഈ നീക്കം.

 ശരത് പവാര്‍ തന്നെ നേതാവെന്ന് അജിത് പവാര്‍.... പക്ഷേ സര്‍ക്കാരുണ്ടാക്കുന്നത് ബിജെപി!! ശരത് പവാര്‍ തന്നെ നേതാവെന്ന് അജിത് പവാര്‍.... പക്ഷേ സര്‍ക്കാരുണ്ടാക്കുന്നത് ബിജെപി!!

English summary
aditya uddhav meets ncp leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X