കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹലിന് സമീപം ശാഖ നടത്താന്‍ ആർ എസ്എസ്സിന് യോഗി ആദിത്യനാഥിന്‍റെ അനുമതി; പോലീസ് സുരക്ഷയൊരുക്കും

  • By Ajmal
Google Oneindia Malayalam News

താജ്മഹലിനെ മുന്‍നിര്‍ത്തിയുള്ള വിവാദങ്ങള്‍ ആര്‍എസ്എസ് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. താജ്മഹല്‍ ക്ഷേത്രമായിരുന്നെന്നും അതിന്റെ പഴയപേര് തേജോമഹാലയ എന്നാണെന്നും ഉള്ള ആര്‍എസ്എസ് പ്രചരണത്തിനെതിരെ ചരിത്രകാരന്‍മാരടക്കമുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നാണ് സംഘപരിവാറിന്റെ പ്രചരണം. അടുത്തിടെ താജ്മഹലിന് സമീപത്തെ വഴിയിലെ ഗേറ്റ് വിഎച്ച്പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് തകര്‍ക്കുകയും ചെയ്തു.

ഇതിന്റെ അലയൊലികള്‍ മാറുന്നതിന് മുന്നേയാണ് താജ്മഹലിന് സമീപം ശാഖ നടത്തണമെന്ന ആവശ്യവുമായി ആര്‍എസ്എസ് രംഗത്ത് എത്തിയത്. താജ് മഹലിലന് സമീപത്ത് ശാഖ നടത്താനാവില്ലെന്ന് പോലീസ് നിലപാട് എടുത്തതോടെ രണ്ട് ദിവസമായി സംഘര്‍ഷഭരിതമായിരുന്നു താജ്മഹല്‍ പരിസരം. ഒടുവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.

യോഗി ഇടപെടുന്നു

യോഗി ഇടപെടുന്നു

താജ്മഹല്‍ പരിസരത്ത് ശാഖ നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് സ്ഥലത്ത് കുത്തിയിരുപ്പ് സമരം നടത്തി വരികയായിരുന്നു. ഒടുവില്‍ ആര്‍എസ്എസിന്റെ ഭീഷണിക്ക് മുന്നില്‍ ഭരണകൂടത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപ്പെട്ട് ആഗ്ര ഭരണകൂടത്തെക്കൊണ്ട് ആര്‍എസ്എസിന് ശാഖ നടത്താന്‍ അനുമതി കൊടുക്കുയായിരുന്നു.

പോലീസ്

പോലീസ്

താജ്മഹലിന് സമീപത്ത് ശാഖനടത്തണമെന്ന ആര്‍എസ്എസിന്റെ ആവശ്യം നേരത്തെ പോലീസ് തള്ളിയിരുന്നു. പ്രദേശത്തെ താല്‍ക്കാലിക ശാഖ നിര്‍ത്തണമെന്ന് പോലീസ് അറിയിപ്പും കൊടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് താജ്മഹലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. എന്ത് വിലകൊടുത്തും ശാഖ നടത്തണം എന്നായിരുന്നു ആര്‍എസ്എസിന്റെ ആവശ്യം.

അനുമതി

അനുമതി

യോഗിആദിത്യനാഥിന്റെ ഇടപെടലില്‍ ആഗ്രഭരണകൂടം താജ് മഹലിന് മുന്നില്‍ ശാഖ നടത്താന്‍ അനുമതി നല്‍കിയതോടെ ആര്‍എസ്എസ് നടത്തിവന്ന പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിച്ചു. പോലീസ് സാന്നിധ്യത്തിലാണ് ശാഖ നടത്താനാണ് ആര്‍എസ്എസിന് അനുമതി ലഭിച്ചത്. കനത്ത പോലീസ് സംരക്ഷണയിലാകും ആര്‍എസ്എസ് ശാഖ നടത്തുക.

സുരക്ഷ

സുരക്ഷ

വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ധാരാളം സഞ്ചാരികള്‍ എത്തുന്ന താജ്മഹലിന് ചുറ്റം കനത്ത സുരക്ഷാവലയമാണ് തീര്‍ത്തിരിക്കുന്നത്. താജ്മഹലിന് പരിസരത്ത് യാതൊരു രാഷ്ട്രീയ പാര്‍ട്ടികളുടേയോ സംഘടനകളുടേയാ പരിപാടി നടത്താന്‍ പോലീസ് അനുവദിക്കാറില്ല. താജ്മഹലിന് സമീപത്തുള്ള പവന്‍ ധാം കോളനിയിലാണ് ആര്‍എസ്എസ് ശാഖ നടത്താന്‍ നീക്കമിട്ടിരുന്നത്. എന്നാല്‍ ഇത് തര്‍ക്ക പ്രദേശമായതിനാലാണ് പോലീസ് അനുമതി നിഷേധിച്ചത്.

ഒഴിഞ്ഞു പോവണം

ഒഴിഞ്ഞു പോവണം

എന്നാല്‍ ശാഖ നടത്താന്‍ തീരുമാനിച്ച സ്ഥലത്ത് നിന്ന് പോലീസ് ഒഴിഞ്ഞു പോവണമെന്നും. യാതൊരു നിബന്ധനകളും കൂടാതെ തന്നെ തങ്ങള്‍ നിശ്ചയിച്ച സ്ഥലത്ത് ശാഖ നടത്താന്‍ അനുമതി നല്‍കണം എന്നുമായിരുന്നു ആര്‍എസ്എസിന്റെ ആവശ്യം. ശാഖക്ക് അനുമതി നിഷേധിച്ച് പോലീസ് പ്രശ്‌നങ്ങള്‍ സൃഷ്ട്ിക്കുകയാണെന്നും മുന്‍വര്‍ഷങ്ങളിലും ഇവിടെ ശാഖ നടത്തിയിരുന്നാതുയും ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.

ആക്ഷേപിച്ചു

ആക്ഷേപിച്ചു

തങ്ങളുടെ പ്രവര്‍ത്തകരോട് പോലീസ് അപമര്യാദയോടെയാണ് പെരുമാറിയതെന്ന് ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു. ശാഖ വഴി തീവ്രവാദികളെ വളര്‍ത്തുന്നുവെന്ന് പോലീസ് ആക്ഷേപിച്ചതായും നേതാക്കള്‍ ആരോപിച്ചു. പോലീസ് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ കൂട്ട്് നില്‍ക്കുകയാണെന്ന് മുസ്ലിം സമൂഹം ആരോപിച്ചു.

പള്ളി

പള്ളി

ഈ പ്രദേശത്ത് ഒരു പള്ളിഉണ്ടായിരുന്നെന്ന വാദവുമായി മുസ്ലിങ്ങളും നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം തര്‍ക്കത്തിലായത്. ഇവിടെ ഉറൂസ് നടത്താന്‍ അനുവദിക്കണമെന്ന് മുസ്ലിംങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പ്രശ്‌നം വര്‍ഗ്ഗീയ കലാപത്തിലേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ ആഗ്രഭരണ കൂടം വിഷയം സംസ്ഥാന ഭരണകൂടത്തിന് വിട്ടിരിക്കുയാണ്.

തര്‍ക്കം

തര്‍ക്കം

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥലത്ത് ആര്‍എസ്എസിന് ശാഖ നടത്താന്‍ അനുമതി നല്‍കുയായിരുന്നു.സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഒരു പരിപാടിയും സ്ഥലത്ത് അനുവദിക്കാന്‍ സാധിക്കില്ലെന്ന.പോലീസിന്റെ നിലപാട് ഇതോടെ പാഴാകുകയും ചെയ്തു.

English summary
Adityanath allows RSS to hold shakha at disputed land near Taj Mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X