Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പകരം എംഎൽസിയാകും

ആദിത്യനാഥിനു പുറമെ ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രി സ്വതന്ത്രദേവ് സിങ് എന്നിവരും ഇതേവഴിയാണ് പിന്തുടരുന്നത്.

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പകരം ഉത്തര്‍പ്രദേശ് നിയമനിര്‍മാണ കൗണ്‍സിലിലേക്കാണ് യോഗി മത്സരിക്കുക. ആദിത്യനാഥിനു പുറമെ ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രി സ്വതന്ത്രദേവ് സിങ് എന്നിവരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. വരാന്‍ പോകുന്ന എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഇവരുടെ പേരുള്ള പട്ടിക ബിജെപി പുറത്തിറക്കി.

നിലവില്‍ എംപിയായ യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കുകയോ നിയമസഭ കൗണ്‍സിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട് വിജയിക്കുകയോ വേണം. എംഎല്‍എ ആകാത്തവര്‍ അധികാരത്തിലെത്തി 6 മാസത്തിനകം തിരഞ്ഞെടുപ്പ് നേരിടണമെന്നാണ് ചട്ടം. ഈ സാഹചര്യത്തിലാണ് ബിജെപി എളുപ്പ വഴി സ്വീകരിച്ചത്. ആദിത്യനാഥിനു പുറമെ ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രി സ്വതന്ത്രദേവ് സിങ് എന്നിവരും ഇതേവഴിയാണ് പിന്തുടരുന്നത്. വരാന്‍ പോകുന്ന എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഇവരുടെ പേരുള്ള പട്ടിക ബിജെപി പുറത്തിറക്കി.

yogi
നാല് എംഎല്‍സി സീറ്റുകളാണ് അടുത്തമാസം ഒഴിവുവരുന്നത്. ഇതിലേക്കായി സെപ്റ്റംബര്‍ 15 ന് തിരഞ്ഞെടുപ്പ് നടക്കും. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന മായാവതി, അഖിലേഷ് യാദവ് എന്നിവര്‍ എംഎല്‍സി അംഗങ്ങളായിരുന്നു. നിലവില്‍ കാലാവധി കഴിയുന്ന മൂന്ന് സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങളുടേതാണ്. ഒരെണ്ണം ബിഎസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഠാക്കൂര്‍ ജെയ് വീര്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഒഴിവു വന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+