മുറിയില്‍ ഇരിക്കുകയായിരുന്ന കാമുകീ കാമുകന്മാരെ വലിച്ചിറക്കി ആദിത്യ നാഥിന്റെ ഹിന്ദു സംഘടന
ലക്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ സംഘടനയായ ഹിന്ദു യുവ വാഹിനി സദാചാര ഗുണ്ടകളായി. ഒരു മുറിയില്‍ ഇരിക്കുകയായിരുന്ന മുസ്ലീം യുവാവിനെയും യുവതിയെയും വലിച്ചിറക്കി മര്‍ദ്ദിക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു സംഘടനയെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍ പ്രദേശിലെ മീററ്റിലെ ശാസ്ത്രി നഗറിലായിരുന്നു സംഭവം. പ്രദേശവാസികളായ യുവാക്കള്‍ സംഘടിച്ചെത്തുകയും കാമുകീ കാമുകന്മാരെ വലിച്ചിറക്കി അവഹേളിക്കുകയുമായിരുന്നു. പിന്നീടിവരെ പോലീസിന് കൈമാറുകയും ചെയ്തു. മുറിക്കുള്ളില്‍ മോശം സാഹചര്യത്തില്‍ കണ്ട യുവതീയുവാക്കളെയാണ് തങ്ങള്‍ കൈമാറിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

മുസാഫര്‍നഗര്‍ സ്വദേശിയായ വസീമും കാമുകിയും പോലീസ് ചോദ്യം ചെയ്യലിന് വിധേയരായശേഷം പിന്നീട് പുറത്തിറങ്ങി. ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തില്ല. മീററ്റിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നയാളാണ് വസീം. ശാസ്ത്രി നഗറിലെ തന്റെ മുറിയിലേക്ക് കാമുകിയെ ക്ഷണിക്കുകയായിരുന്നു. സംഭവമറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍ യുവ വാഹിനിയെ വിവരം അറിയിച്ച് ഇവരെ പോലീസിന് കൈമാറുകയായിരുന്നു. ആദിത്യനാഥിന്റെ യുവസംഘടന സദാചാര ഗുണ്ടകളായി മാറിയത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചു.












Click it and Unblock the Notifications