കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തര പ്രമേയ നോട്ടീസുകള്‍ തള്ളി; ലോക്സഭയില്‍ പ്രതിപക്ഷ ബഹളം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ തള്ളിയതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം, ദില്ലി കലാപം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തര പ്രമേയ നോട്ടീസുകള്‍ നല്‍കിയത്. എന്നാല്‍ ഇത് രണ്ടും പരിഗണിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല.

അതിർത്തിയിലെ സംഘർഷം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് പ്രതിരോധം എന്നിവയില്‍ വിശദമായ ചര്‍ച്ച വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചൈനയുമായി ചര്‍ച്ചകള്‍ നടക്കുകയും സമവായത്തിനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്തി സാഹചര്യം കലുഷിതമാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നെന്നാണ് സൂചന.

loksabha

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

അതേസമയം, പാര്‍ലമെന്‍റിലെ ചോദ്യോത്തര വേള ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ചോദ്യോത്തര വേള റദ്ദാക്കിയത് ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നതാണെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. അതേസമയം ചർച്ചയിൽ നിന്നും ഒളിച്ചോടുന്നില്ലെന്നായിരുന്നു സർക്കാർ പ്രതികരണം.

അതിർത്തിയിലെ ഇന്ത്യൻ തിരിച്ചടി; ഷീ ജിൻപിംഗ് അസ്വസ്ഥനെന്ന് റിപ്പോർട്ട്! സൈന്യത്തെ 'ശുദ്ധീകരിക്കും'അതിർത്തിയിലെ ഇന്ത്യൻ തിരിച്ചടി; ഷീ ജിൻപിംഗ് അസ്വസ്ഥനെന്ന് റിപ്പോർട്ട്! സൈന്യത്തെ 'ശുദ്ധീകരിക്കും'

ഷൂട്ടിങ്ങിനിടെ നടൻ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്ന് സഹപ്രവര്‍ത്തകര്‍ ഷൂട്ടിങ്ങിനിടെ നടൻ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്ന് സഹപ്രവര്‍ത്തകര്‍

English summary
Adjournment Motion notice rejected; opposition parties protes in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X