റോബിന്‍ കെ ധോവന്‍ പുതിയ നാവിക മേധാവി
ദില്ലി: ഇന്ത്യയുടെ പുതിയ നാവികസേന മേധാവിയായ വൈസ് അഡ്മിറല്‍ റോബിന്‍ കെ ധോവന്‍ (59) ചുമതലയേറ്റു. അഡ്മിറല്‍ ഡി.കെ ജോഷി രാജി വച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ധോവന്‍ നാവിക മേധാവിയായി ചുമതലയേല്‍ക്കുന്നത്. നാവികാ സേനാമേധാവിയുടെ താത്ക്കാലിക ചുമതല വഹിയ്ക്കുകയായിരുന്നു ധോവന്‍.
പശ്ചിമ നാവിക കമാന്‍ഡ് മേധാവി ശേഖര്‍ സിന്‍ഹയാണ് നിലവില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെങ്കിലും തന്‌റെ പരിധിയില്‍ രണ്ട് പ്രധാന അപകടങ്ങള്‍ നടന്നത് അദ്ദേഹത്തിന് വിനയായി. സിന്‍ഹയെ തഴഞ്ഞാണ് ധോവനെ നാവിക മേധാവിയായി നിയമിച്ചത്.

സീനിയറായ തന്നെ തഴഞ്ഞ് ധോവനെ നാവിക മേധാവിയാക്കിയതില്‍ സിന്‍ഹ അസ്വസ്തനാണെന്ന് സൂചന. അദ്ദേഹം രാജിയ്‌ക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.നാവികസേനയില്‍ അടിയ്ക്കടി ഉണ്ടായ അപകടങ്ങളെത്തുടര്‍ന്നാണ് മേധാവിയായിരുന്ന ഡികെ ജോഷി സ്ഥാനമൊഴിഞ്ഞത്. 2013 ആഗസ്റ്റില്‍ സിന്ധുരക്ഷക് എന്ന അന്തര്‍വാഹിന കപ്പലില്‍ ഉണ്ടായ സ്ഫോടനത്തില്‍ 18 നാവികര്‍ കൊല്ലപ്പെട്ടു.
പുതുതായി സ്ഥാനമേറ്റ നാവിക മേധാവി ധോവന് 25 മാസം (2016) വരെ സര്‍വീസ് ഉണ്ട്. എന്തായാവും സിന്‍ഹയെ തഴഞ്ഞ് ധോവനെ നാവിക മേധാവിയാക്കിയത് സേനയ്ക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന.












Click it and Unblock the Notifications