എഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം!!!
ചെന്നെ: തമിഴ്‌നാട്ടിലെ മണലിയില്‍ എഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി. മണലി 21ാം വാര്‍ഡിലെ കൗണ്‍സിലറായ മുല്ല ഗണശേഖറിനെയാണ് മണലിയില്‍ വച്ച് മൂന്നുപേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ഗുണ്ടാ ആക്രമണമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ചുദിവസങ്ങള്‍ക്കിടെ പൊതുഇടങ്ങളിലുണ്ടാകുന്ന ആറാമത്തെ കൊലപാതകമാണിത്.
മണലി ബസ് ടെര്‍മിനലിസ് സമീപത്തെ കടയിലിരിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്ന് പേരാണ് ആക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബൈക്കിലെത്തിയ സംഘം കടയിലേക്ക് തള്ളിക്കയറി കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഉടന്‍ സ്വകാര്യആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി മണലിയിലെ കൗണ്‍സിലറാണ് ഗണശേഖരന്‍. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications