'ഗുണ്ടായിസ'ത്തിന് ജയലളിതയുടെ പ്രത്യുപകാരം; കിട്ടിയത് മന്ത്രിപദം
ചെന്നൈ: കൂറു കാണിക്കുക എന്നു വച്ചാല്‍ ഇങ്ങനെവേണം. പാര്‍ട്ടിയോടും അമ്മയോടും കാണിച്ച അകമഴിഞ്ഞ കൂറിനു കിട്ടിയതായിരിക്കുമോ തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ നീലോഫര്‍ കഫീലിന് (53) കിട്ടിയ മന്ത്രി പദം. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിത ജയിലിലായപ്പോള്‍ നീലോഫര്‍ കാണിക്കുന്ന അക്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
തമിഴ്‌നാട് മന്ത്രിസഭയിലെ ആദ്യത്തെ മുസ്ലീം വനിതയാണ് നീലോഫര്‍ .വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടി നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇവര്‍ നിലവില്‍ ജയലളിത മന്ത്രിസഭയില്‍ തൊഴിലാളിക്ഷേമ മന്ത്രിയാണ്. നിലോഫര്‍ ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരുമായി ചേര്‍ന്ന് നടത്തുന്ന അക്രമങ്ങളുടെ തമിഴ് ചാനല്‍ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വാണിയമ്പാടി നഗരസഭാ ചെയര്‍ പേഴ്‌സനായി പ്രവര്‍ത്തിച്ചിട്ടുള്ള നിലോഫര്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകസമിതിയംഗവും വെല്ലൂര്‍ വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റുമാണ്. ബിഇഎംഎസ് (ഇലക്ട്രോ ഹോമിയോപതി) ബിരുദധാരിയായ ഇവര്‍ ആദ്യമായാണ് നിയമസഭാംഗമാവുന്നത്. ജയലളിത മന്ത്രിസഭയില്‍ മുസ്ലീം വിഭാഗങ്ങളുള്‍പ്പെടെയുളള വിഭാഗങ്ങള്‍ക്ക് പ്രാധിനിത്യം കുറവായ സാഹചര്യത്തിലാണ് നീലോഫര്‍ അന്‍സാരിയടക്കം നാലുപേരെ കൂടി ഉള്‍പ്പെടുത്തിയത്.












Click it and Unblock the Notifications