കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്‌നാന്‍ സമി, തസ്ലീമ നസ്രിന്‍ ഇവരൊക്കെ പൗരത്വം ലഭിച്ച മുസ്ലീങ്ങളല്ലേ... സിഎഎ ഉദാഹരണവുമായി ധനമന്ത്രി

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമം മുസ്ലീം വിരുദ്ധമാണെന്ന വാദത്ത തള്ളി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യയില്‍ പൗരത്വം നേടിയ ഗായകന്‍ അദ്‌നാന്‍ സമി, എഴുത്തുകാരി തസ്ലീമ നസ്രിന്‍ എന്നിവരെ ഉദാഹരണങ്ങളാക്കിയാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. ബംഗ്ലാദേശില്‍ നിന്ന് തീവ്ര മുസ്ലീം സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് തസ്ലീമ നസ്രിന്‍ ഇന്ത്യയില്‍ അഭയം തേടിയത്. അദ്‌നാന്‍ സമി പാകിസ്താനില്‍ നിന്നാണ് ഇന്ത്യയില്‍ അഭയം തേടിയത്.

1

അതേസമയം ഇന്ത്യ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പല തവണ അഭയം കൊടുത്തിട്ടുണ്ടെന്ന കണക്കുകളും നിര്‍ലാ സീതാരാമന്‍ പങ്കുവെച്ചു. 2016നും 2018നും ഇടയില്‍ 391 അഫ്ഗാനി മുസ്ലീങ്ങള്‍ക്കും 1595 പാകിസ്താന്‍ അഭയാര്‍ത്ഥികള്‍ക്കും ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്. 2016 കാലഘട്ടത്തിലാണ് അദ്‌നാന്‍ സമിക്ക് ഇന്ത്യ പൗരത്വം നല്‍കിയത്. തസ്ലീം നസ്രീനും ഒരു ഉദാഹരണമാണ്. ബിജെപി സര്‍ക്കാരിനെതിരെയുള്ള വാദങ്ങള്‍ തെറ്റാണെന്ന് കണക്കുകള്‍ തെളിയിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

സിഎഎയെ അനുകൂലിച്ച് ബിജെപി നടത്തുന്ന പ്രചാരണത്തിലാണ് നിര്‍മലാ സീതാരാമന്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ലാഹോറുകാരനായ അദ്‌നാന്‍ സമി ബോളിവുഡിലെ അറിയപ്പെടുന്ന ഗായകനാണ്. 2001 മാര്‍ച്ചിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 2015ല്‍ അദ്‌നാന്‍ സമിയുടെ പാസ്‌പ്പോര്‍ട്ട് കാലാവധി അവസാനിച്ചെങ്കിലും പാകിസ്താന്‍ പിന്നീടത് പുതുക്കിയില്ല. ഇതോടെയാണ് പൗരത്വം നല്‍കുന്നതിനായി അദ്ദേഹം സര്‍ക്കാരിനെ സമീപിച്ചത്.

കഴിഞ്ഞ 2838 പാകിസ്താന്‍ അഭയാര്‍ത്ഥികള്‍, 948 അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികള്‍, 172 ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്. 1964 മുതല്‍ 2008 വരെ നാല് ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കും ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്. ആരുടെയും പൗരത്വം ഈ സര്‍ക്കാര്‍ തട്ടിയെടുക്കില്ല. പകരം നല്ല ജീവിതം നല്‍കുകയാണ് ഈ നിയമം. രാജ്യത്തെ വിവിധ ക്യാമ്പുകളില്‍ കിഴക്കന്‍ പാകിസ്താനില്‍ നിന്ന് വന്നവരുണ്ട്. നിങ്ങള്‍ ആ ക്യാമ്പുകള്‍ സന്ദര്‍ശിച്ചാല്‍ കരഞ്ഞ് പോകുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

രാഹുല്‍ പറയുന്നത് സ്ഥലത്ത് വെച്ച് സംവാദം നടത്താം... സിഎഎയില്‍ വെല്ലുവിളിയുമായി അമിത് ഷാ!!രാഹുല്‍ പറയുന്നത് സ്ഥലത്ത് വെച്ച് സംവാദം നടത്താം... സിഎഎയില്‍ വെല്ലുവിളിയുമായി അമിത് ഷാ!!

English summary
adnan sami taslima nasreen examples fm nirmala sitharaman defends caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X