കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ ഒളിയമ്പുമായി എട്ട് പ്രമുഖര്‍; ഭരണഘടനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യണം

  • By Desk
Google Oneindia Malayalam News

ദില്ലി: ഭരണഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജനങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ രാജ്യത്തെ എട്ട് പ്രമുഖരുടെ തുറന്ന കത്ത്. 70ാം റിപബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ഇത്തരം അവലോകനം ആവശ്യമാണെന്ന് കത്തില്‍ പറയുന്നു. പൗരത്വ നിയമവും പൗരത്വ പട്ടികയും സംബന്ധിച്ച വിവാദവും പ്രതിഷേധവും രാജ്യത്ത് ശക്തിപ്പെട്ടിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഒളിയമ്പുമായി പ്രമുഖര്‍ രംഗത്തെത്തിയിരിക്കുന്നത്.

Adoor

അടൂര്‍ ബാലകൃഷ്ണന്‍, സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്‌വൈ ഖുറേഷി, ശാര്‍മിള ടാഗോര്‍, മുന്‍ സൈനിക കമാന്റര്‍ ലഫ്. ജനറല്‍ ഹര്‍ചരഞ്ജിത് സിങ് പനാഗ്, കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണ, മുന്‍ യുസിജി ചെയര്‍മാന്‍ സുഖ്‌ദേവ് തൊറാട്ട്, ആസൂത്രണ കമ്മീഷന്‍ അംഗമായിരുന്ന സ്വേദ ഹമീദ് എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

മോദിയോട് 'മുഖംചുളിച്ച്' രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍; ഞങ്ങള്‍ക്കിടയില്‍ എല്ലാ മതക്കാരുമുണ്ട്മോദിയോട് 'മുഖംചുളിച്ച്' രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍; ഞങ്ങള്‍ക്കിടയില്‍ എല്ലാ മതക്കാരുമുണ്ട്

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് അധികാര ദുര്‍വിനിയോഗം നടത്താന്‍ അനുമതി നല്‍കുന്ന അഡ്മിനിസ്‌ട്രേറ്റീവ് മാന്വല്‍ ആണോ ഭരണഘടന? മറ്റുള്ളവരുടെ അവകാശം കവരാന്‍ പൗരന്‍മാര്‍ക്ക് ഭരണഘടന അനുമതി നല്‍കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും കത്തില്‍ ഉന്നയിക്കുന്നു. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന പുതിയ ബില്ല് കൊണ്ടുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്.

70ാം റിപബ്ലിക് ദിനം രാജ്യം ആചരിക്കുമ്പോള്‍ നമ്മുടെ വിജയവും പോരായ്മകളും ആത്മപരിശോധന നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഡോ. അംബേദ്കര്‍ ഭരണഘടന തയ്യാറാക്കുമ്പോള്‍ കണ്ട ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിച്ചോ എന്നും പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

English summary
Adoor, Former judge Chelameswar and others pen open letter on Constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X