'മദ്യപിച്ചാല്‍ അടിക്കാറുണ്ട്...'; ഷക്കീലയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വളര്‍ത്തുമകളുടെ പ്രതികരണം
ചെന്നൈ: നടി ഷക്കീലയെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ പ്രതികരണവുമായി വളര്‍ത്തുമകള്‍ ശീതള്‍. ഷക്കീലയാണ് തന്നെ ആദ്യം അടിച്ചത് എന്നും അപ്പോഴാണ് തിരിച്ചടിച്ചത് എന്നുമാണ് ശീതളിന്റെ വിശദീകരണം. ഷക്കീല ദിവസവും മദ്യപിക്കാറുണ്ട്. മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ടെന്നു കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു എന്നുമാണ് ശീതള്‍ പറയുന്നത്.
' പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. പ്രശ്‌നം സംസാരിച്ച് തീര്‍ക്കാനും ക്ഷമ പറയാനും പൊലീസ് നിര്‍ദേശിച്ചത് അനുസരിച്ച് ആ പ്രശ്‌നം തീര്‍ന്നിരുന്നതാണ്. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കി. അതിനാല്‍ ഞാനും കേസ് നല്‍കിയിട്ടുണ്ട്,' ശീതള്‍ പറഞ്ഞു. കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു പരാതിക്കാസ്പദമായ സംഭവം.

ശീതളും കുടുംബവും മര്‍ദിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശീതള്‍ മര്‍ദ്ദിക്കുകയും നിലത്ത് തള്ളിവീഴ്ത്തുകയും ചെയ്തു എന്നായിരുന്നു ഷക്കീലയുടെ പരാതി. വീട്ടില്‍ വെച്ച് ശീതളുമായി വാക്കേറ്റമുണ്ടായിരുന്നു എന്നും അതിനിടെ ശീതള്‍ മര്‍ദ്ദിച്ചു എന്നുമായിരുന്നു ഷക്കീല നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദനമേറ്റെന്നും പരാതിയില്‍ ഉണ്ടായിരുന്നു.
അതേസമയം ഷക്കീലയുടെ പരാതിയിന്‍ മേല്‍ പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. ശീതള്‍ മര്‍ദ്ദിച്ചെന്ന വിവരം ഷക്കീല സുഹൃത്തായ നര്‍മദയെ വിളിച്ചു പറയുകയായിരുന്നു. ഇവര്‍ അഭിഭാഷകയായ സൗന്ദര്യയ്ക്കൊപ്പം വീട്ടിലെത്തുകയും ചെയ്തു. ഈ സമയത്ത് തന്നെ ശീതളിന്റെ ബന്ധുക്കളും അവിടെ എത്തി. അതേസമയം സൗന്ദര്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
കോടമ്പാക്കം പൊലീസ് ആണ് പരാതി അന്വേഷിക്കുന്നത്. പരാതി സംബന്ധിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് ഷക്കീലയുടെ വീട്ടില്‍ നിന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട് എന്നാണ് വിവരം. ഒരുകാലത്ത് മലയാള സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്ന ഷക്കീല ഇപ്പോള്‍ തമിഴില്‍ മിനിസ്‌ക്രീന്‍ താരമാണ്. അടുത്തിടെ തന്റെ കുടുംബ വിഷയങ്ങളും വ്യക്തി ജീവിതത്തെ പറ്റിയും ഷക്കീല പറഞ്ഞത് ഏറെ വലിയ വാര്‍ത്തയായിരുന്നു.
ചെന്നൈയിലെ കോടമ്പാക്കത്താണ് നാളുകളായി ഷക്കീല താമസിക്കുന്നത്. ശീതള്‍ അടക്കം നിരവധി പേരുടെ വളര്‍ത്തമ്മയാണ് ഷക്കീല. വളരെ ചെറിയ പ്രായത്തില്‍ തന്നെ ശീതള്‍ ഷക്കീലക്കൊപ്പമായിരുന്നു എന്നാണ് വിവരം.












Click it and Unblock the Notifications