കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിപതികള്‍, 75ശതമാനം മന്ത്രിമാര്‍ക്കെതിരേയും ക്രിമിനല്‍ കേസ്; ഷിന്‍ഡെയുടെ മന്ത്രിസഭ ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന ഏക്നാഥ് ഷിൻഡേ സർക്കാരിലെ മന്ത്രിസഭയിൽ എല്ലാവരും കോടിപതികളും, 75 ശതമാനം പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. 20 പേരടങ്ങുന്ന മന്ത്രിസഭയിൽ 75 ശതമാനം മന്ത്രിമാർക്കുമെതിരേ ക്രിമിനൽ കേസുകളുണ്ട്. ഷിൻഡേ പക്ഷത്തുള്ള ഏഴ് മന്ത്രിമാരും ബി.ജെ.പിയിൽ നിന്നുള്ള എട്ട് മന്ത്രിമാർക്കുമെതിരേ കടുത്ത ക്രിമിനൽ കേസുകളാണ് ഉള്ളതെന്ന് എ.ഡി.ആർ. നടത്തിയ പഠനത്തെ ഉദ്ധരിച്ച് ഡി.എൻ.എ. റിപ്പോർട്ട് ചെയ്യുന്നു.

മന്ത്രിസഭയിലെ 20 പേരും കോടിപതികളാണ്. ബി.ജെ.പി. എം.എൽ.എയും മന്ത്രിയുമായ മംഗൾ പ്രഭാത് ലോധയാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ള മന്ത്രി. 441.65 കോടിയാണ് ലോധയുടെ ആസ്തി. ലോധയ്ക്ക് 283.36 കോടിയുടെ ബാധ്യതകളുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ശശി തരൂരിനെ തേടി ഫ്രാൻസിൽ നിന്നും ആ സന്തോഷ വാർത്ത എത്തി...നന്ദി കുറിച്ച് തരൂർശശി തരൂരിനെ തേടി ഫ്രാൻസിൽ നിന്നും ആ സന്തോഷ വാർത്ത എത്തി...നന്ദി കുറിച്ച് തരൂർ

1

സന്ദീപൻറാവു ബുംറെയാണ് മന്ത്രിസഭയിലെ ആസ്തി കുറഞ്ഞ കോടിപതി. 2.92 കോടിയാണ് ബുംറെയുടെ ആസ്തി. ഷിന്ദേ മന്ത്രിസഭയിലെ മന്ത്രിമാരുടെ ശരാശരി ആസ്തി 47 കോടിയാണ്. ബി.ജെ.പി. ഭാഗത്ത് നിന്നുള്ള മന്ത്രിമാരുടെ ആസ്തിയുടെ ശരാശരി 58 കോടിയും ഷിന്ദേ ഭാഗത്തു നിന്നുള്ള മന്ത്രിമാരുടേത് ശരാശരി 36 കോടിയുമാണെന്ന് എ.ഡി.ആർ. റിപ്പോർട്ട് ചെയ്യുന്നു.മന്ത്രിസഭയിലെ രണ്ടുപേർക്ക് എസ്.എസ്.സി. വിദ്യാഭ്യാസം ആണ്.

രണ്ടാഴ്ചയക്ക് ശേഷം വിശ്വാസവോട്ടെടുപ്പ് മതിയെന്ന് നിതീഷ് പറയാന്‍ കാരണമിത്; പിന്നില്‍ വന്‍ പ്ലാനിംഗ്‌രണ്ടാഴ്ചയക്ക് ശേഷം വിശ്വാസവോട്ടെടുപ്പ് മതിയെന്ന് നിതീഷ് പറയാന്‍ കാരണമിത്; പിന്നില്‍ വന്‍ പ്ലാനിംഗ്‌

2

ആറുപേർ എച്ച്.എസ്.സി., 11 പേർ ബിരുദധാരികളുമാണ്. മന്ത്രിസഭയിൽ ഒരാൾക്ക് ഡോക്ടറേറ്റ് ഉണ്ട്. ബി.ജെ.പിയുടെ ഡോ. സുരേഷ് ഖാഡെയ്ക്കാണ് ശ്രീലങ്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റുള്ളത്. മന്ത്രിസഭയിലെ 80 ശതമാനം പേരും 51 - 70 വയസുള്ളവരും, 20 ശതമാനം പേരും 41 - 50 വയസുള്ളവരുമാണ്. മന്ത്രിസഭയിൽ വനിതകളൊന്നും ഇല്ല. ഏക്നാഥ് ഷിന്ദെ മുഖ്യമന്ത്രിയും ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിയുമായി 18 മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയാണ് മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നത്.

നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍

3

ആറുപേർ എച്ച്.എസ്.സി., 11 പേർ ബിരുദധാരികളുമാണ്. മന്ത്രിസഭയിൽ ഒരാൾക്ക് ഡോക്ടറേറ്റ് ഉണ്ട്. ബി.ജെ.പിയുടെ ഡോ. സുരേഷ് ഖാഡെയ്ക്കാണ് ശ്രീലങ്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റുള്ളത്. മന്ത്രിസഭയിലെ 80 ശതമാനം പേരും 51 - 70 വയസുള്ളവരും, 20 ശതമാനം പേരും 41 - 50 വയസുള്ളവരുമാണ്. മന്ത്രിസഭയിൽ വനിതകളൊന്നും ഇല്ല. ഏക്നാഥ് ഷിന്ദെ മുഖ്യമന്ത്രിയും ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിയുമായി 18 മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയാണ് മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നത്.

Recommended Video

cmsvideo
ചാക്കോച്ചന് കട്ട സപ്പോര്‍ട്ട്, കമ്മികളെ കണ്ടം വഴി ഓടിക്കോ | *Politics
4


ബി ജെ പിയിൽ നിന്നും ചന്ദ്രകാന്ത് പാട്ടീൽ, സുധീർ മുങ്കന്തിവാർ, ഗിരീഷ് മഹാജൻ, സുരേഷ് ഖാഡെ, രാധാകൃഷ്ണ വിഖേ പാട്ടീൽ, വരീന്ദ്ര ചവാൻ, മംഗൾ പ്രബാത് ലോധ, വിജയകുമാർ ഗാവിറ്റ്, അതുൽ സേവ് എന്നിവിരാണ് മന്ത്രിസഭയിലെത്തിയത്. ഷിൻഡെ പക്ഷത്ത് നിന്ന് ദാദാ ഭൂസേ, സന്ദീപൻ ഭുംറെ, ഉദയ് സാമന്ത്, താനാജി സാവന്ത്, അബ്ദുൾ സത്താർ, ദീപക് കേസർകർ, ഗുലാബ്രാവു പാട്ടീൽ, സഞ്ജയ് റാത്തോഡ്, ശംഭുരാജെ ദേശായി എന്നിവരാണ് മന്ത്രിമാരായത്.

English summary
ADR report reveals that 75 percent of ministers in Eknath Shinde cabinet are facing criminal cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X