കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലി മുന്നറിയിപ്പ് പരസ്യങ്ങള്‍ ഇനി വേണ്ടി വരില്ലേ? നോട്ട് നിരോധനം കൊണ്ടുണ്ടായ ഒരു നേട്ടമേ...

നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് സിഗരറ്റ് വില്‍പ്പനയില്‍ ഇടിവ്. വില്‍പ്പനയില്‍ 40 ശതമാനം കുറവ് ഉണ്ടെന്നാണ് കണക്കാക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ഡെറാഡൂണ്‍ : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ അനന്തരഫലങ്ങള്‍ ഏറെയാണ്. അതില്‍ നല്ലതുമുണ്ട് അതോടൊപ്പം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ചിലതുമുണ്ട്. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ടെങ്കിലും നോട്ട് നിരോധനം മൂലം പോസിറ്റീവായി ഉണ്ടായിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം.

കേരളം പ്രതിസന്ധിയിലേക്കോ? 2000 കോടിയുടെ വരുമാന നഷ്ടമെന്ന് തോമസ് ഐസക്,ശമ്പളവും പെന്‍ഷനും അവതാളത്തില്‍കേരളം പ്രതിസന്ധിയിലേക്കോ? 2000 കോടിയുടെ വരുമാന നഷ്ടമെന്ന് തോമസ് ഐസക്,ശമ്പളവും പെന്‍ഷനും അവതാളത്തില്‍

നോട്ട് നിരോധനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ ഇക്കാര്യം ഒന്നു ശ്രദ്ധിക്കൂ. നോട്ട് നിരോധനം മൂലം സിഗരറ്റിന്റെ വില്‍പ്പനയില്‍ 40 ശതമാനം ഇടിവ് ഉണ്ടായതായാണ് കണക്കുകള്‍.

പുകയില ഉത്പ്പന്നങ്ങള്‍ക്ക് തിരിച്ചടി

പുകയില ഉത്പ്പന്നങ്ങള്‍ക്ക് തിരിച്ചടി

നോട്ട് നിരോധനം മൂലം വളരെയധികം തിരിച്ചടിയുണ്ടായിരിക്കുന്നത് സിഗരറ്റ്, പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പനയിലാണ്. നോട്ട് നിരോധനത്തിനു പിന്നാലെ സിഗരറ്റ് വില്‍പ്പനയില്‍ 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 കടകള്‍ അടയ്‌ക്കേണ്ടി വരുന്നു

കടകള്‍ അടയ്‌ക്കേണ്ടി വരുന്നു

നോട്ട് നിരോധനം വന്ന നവംബര്‍ എട്ടിന് ശേഷം ആദ്യ രണ്ട് മൂന്ന് ദിവസങ്ങളില്‍ പല കടക്കാര്‍ക്കും ഒരൊറ്റ സിഗരറ്റ് പോലും വില്‍ക്കാനായിട്ടില്ല. പാന്‍ മസാല വില്‍ക്കുന്നവര്‍ക്കും ഇത് തന്നെയാണ് അവസ്ഥ. ഇപ്പോള്‍ കച്ചവടം നടക്കുന്നുണ്ടെങ്കിലും പഴയപോലെ വില്‍പ്പനയില്ലെന്നും കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. കച്ചവടം ഇല്ലാത്തതിനാല്‍ കട അടച്ചിടേണ്ടി വരെ വന്നിട്ടുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.

 ചില്ലറ കിട്ടാതെ വലയുന്നു

ചില്ലറ കിട്ടാതെ വലയുന്നു

നോട്ട് നിരോധനത്തിനു പിന്നാലെ ഉണ്ടായ ചില്ലറ ക്ഷാമമാണ് സിഗരറ്റ് വില്‍പ്പനയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ചില്ലറ ഇല്ലാത്തതിനാല്‍ പലരും സിഗരറ്റ് വാങ്ങാന്‍ എത്താറില്ലെന്ന് കടക്കാര്‍ പറയുന്നു. കൂടാതെ 2000 രൂപ നോട്ടുമായി എത്തിയാല്‍ ബാക്കി നല്‍കാന്‍ ചില്ലറ ഇല്ലാത്തതും കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

സിഗരറ്റിന്റെ എണ്ണം കുറച്ചു

സിഗരറ്റിന്റെ എണ്ണം കുറച്ചു

നോട്ട് നിരോധനം പുകവലി നിയന്ത്രിക്കാന്‍ കാത്തിരുന്നവര്‍ക്ക് ഗുണമായി. സിഗരറ്റ് വാങ്ങാന്‍ കഴിയാത്തതു മൂലം പലരും വലിക്കുന്ന സിഗരറ്റിന്റെ എണ്ണം കുറച്ചിട്ടുണ്ട്.

 സിഗരറ്റ് വലി കുറയുന്നു

സിഗരറ്റ് വലി കുറയുന്നു

രാജ്യത്ത് പുകയില ഉത്പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഇവയുടെ വില വര്‍ധിപ്പിക്കുകയും പരസ്യങ്ങളിലൂടെ ബോധവത്കരണം നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ അതു കൊണ്ടൊന്നും പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വളരെ വലിയ കുറവൊന്നും ഉണ്ടാക്കിയിട്ടില്ല. ഇപ്പോള്‍ നോട്ട് നിരോധനത്തിലൂടെ ഇത് സാധ്യമായത് മികച്ച നേട്ടം തന്നെയാണ്.

 മദ്യപിക്കാനും ചില്ലറ പ്രശ്നം

മദ്യപിക്കാനും ചില്ലറ പ്രശ്നം

സിഗരറ്റ്, പുകയില ഉത്പ്പന്നങ്ങളെ മാത്രമല്ല മദ്യ വില്‍പ്പനയെ പോലും നോട്ട് നിരോധനം ബാധിച്ചിരിക്കുകയാണ്. മദ്യവില്‍പ്പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മദ്യത്തില്‍ നിന്നുള്ള വരുമാനവും പകുതിയായി കുറഞ്ഞിട്ടുണ്ട്.

English summary
According to paan-walas and other traders in the city , cigarette consumption is down by an estimated 40%.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X