കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും 10 ദിവസത്തെ ഭക്ഷണം മാത്രം ബാക്കി, ദുരിതക്കയത്തിൽ പൃഥ്വിരാജും സംഘവും, ഒടുവിൽ സഹായം

  • By Desk
Google Oneindia Malayalam News

അമ്മാൻ;കൊറോണ വൈറസ് വ്യാപനം ശക്തമയതോടെ നിരവധി രാജ്യങ്ങളാണ് സമ്പൂർണ അടച്ച് പൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ കർശന കർഫ്യൂവും നടപ്പാക്കുന്നുണ്ട്. ഇതുവരെ 24,000 ത്തോളം പേരാണ് വൈറസ് ബാധയേറ്റ് ആഗോള തലത്തിൽ മരിച്ചത്. അതിനിടെ കൊറോണ പകർന്ന് പിടിച്ചതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ച ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജ് ഉൾപ്പെടുന്ന 'ആടു ജീവിതം' സംഘത്തിന് ചിത്രീകരണത്തിനുള്ള അനുമതി ലഭിച്ചു.

58 പേരടങ്ങുന്ന സംഘത്തിന് കേവലം 10 ദിവസത്തേക്കുള്ള ഭക്ഷണം മാത്രം ശേഷിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി സംവിധായകൻ ബ്ലെസി ആന്റോ ആന്റണി എംപിക്ക് മെയിൽ അയച്ചിരുന്നു.ബ്ലസിയുടെ മെയിലിന്റെ വിശദാംശങ്ങൾ ഇങ്ങനെ

ജോർദാനിൽ കർഫ്യൂ

ജോർദാനിൽ കർഫ്യൂ

ബ്ലസി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോർദാനിലേക്ക് പുറപ്പെട്ടത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ഇവിടെ വെച്ച് ഷൂട്ട് ചെയ്യുന്നത്. 17 പേരടങ്ങുന്ന സംഘമാണ് ഇവിടെ ഉള്ളത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തിയതോടെയാണ് സംഘം വലഞ്ഞത്.

സഹായം അഭ്യർത്ഥിച്ച് മെയിൽ

സഹായം അഭ്യർത്ഥിച്ച് മെയിൽ

ഇതോടെ സിനിമയുടെ സംവിധായകനായ ബ്ലസി ആന്റോ ആന്റണി എംപിക്ക് സഹായം അഭ്യർത്ഥിച്ച് മെയിൽ അയക്കുകയായിരുന്നു. പൃഥ്വിരാജ് ഉൾപ്പെടെയുള്ള 58 പേരടങ്ങുന്ന സംഘം ചിത്രീകരണം നടക്കുന്ന വാദി റാമിൽ കുടുങ്ങി കിടക്കുകയാണെന്ന് കാണിച്ചായിരുന്നു ബ്ലസിയുടെ മെയിൽ.

പൂർത്തിയാക്കാൻ സാധിച്ചു

പൂർത്തിയാക്കാൻ സാധിച്ചു

പ്രാരംഭ ചിത്രീകരണം വിചാരിച്ചത് പോലെ തന്നെ പൂർത്തിയാക്കാൻ സാധിച്ചു. എന്നാൽ കൊറോണയെ തുടർന്ന് ജോർദാൻ ഭരണാധികാരി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കേവലം 10 ദിവസത്തേക്ക് മാത്രമുള്ള ഭക്ഷണമേ തങ്ങളുടെ കൈയ്യിലുള്ളൂ, സഹായിക്കണം, എന്നായിരുന്നു ബ്ലസിയുടെ ഇമെയിൽ.

വിദേശകാര്യ മന്ത്രിയോട് അഭ്യർത്ഥിച്ചു

വിദേശകാര്യ മന്ത്രിയോട് അഭ്യർത്ഥിച്ചു

ക്യാമ്പിൽ ജോർദാനിൽ നിന്നുള്ള ഡോക്റ്റർമാരും, ഇന്ത്യയിൽ നിന്നും സംഘത്തോടൊപ്പം എത്തിയ ഡോക്ടറും ഉണ്ടെന്നും മെയിലിൽ ചൂണ്ടിക്കാട്ടുന്നു. മെയിലിൽ ഉടൻ തന്നെ ആന്റോ ആന്റണി എംപി ഇടപെടുകയായിരുന്നു. സിനിമാ സംഘത്തിന് ബുദ്ധിമുട്ടാണെന്നും ഇടപെടണമെന്നും കാണിച്ച് അദ്ദേഹം വിദേശകാര്യ മന്ത്രി ഡോ ജയശങ്കറിന് മെയിൽ അയച്ചു.

ഏപ്രിൽ 10 വരെ

ഏപ്രിൽ 10 വരെ

ഉടൻ തന്നെ കേന്ദ്രസർക്കാർ ഇടപെട്ടു. തുടർ നടപടികൾ വേഗത്തിൽ ആക്കുകയും ചെയ്തു. ഇതേതുടർന്ന് സംഘം ഏപ്രിൽ മാസം 10 വരെ വാദമിൽ തന്നെ ചിത്രീകരണം തുടരാൻ തീരുമാനിച്ചതായും ബ്ലസി വ്യക്തമാക്കി. ആന്റോ ആന്റണി എംപിക്ക് നന്ദി അറിയിച്ച് അദ്ദേഹം മെയിൽ അയക്കുകയും ചെയ്തു.

എന്ന് മടങ്ങിവരാനാകും

എന്ന് മടങ്ങിവരാനാകും

ജോർദാനിലെ ഇന്ത്യൻ എംബസി അംഗം തങ്ങളുമായി ബന്ധപ്പെട്ടെന്നും ഇവിടെയുള്ള ലൈൻ പ്രൊഡക്ഷൻ സംഘം ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മെയിലിൽ ബ്ലസി മറുപടി നൽകി. അതേസമയം എപ്പോഴാണ് ഇന്ത്യയിലേക്ക് മടങ്ങി വരാൻ കഴിയുക എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കയുണ്ടെന്നും ബ്ലസി മെയിലിൽ പറയുന്നുണ്ട്.

 ഇടപെട്ട് മുഖ്യമന്ത്രി

ഇടപെട്ട് മുഖ്യമന്ത്രി

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടു. പൃഥ്വിരാജിനും സംഘത്തിനും ഉണ്ടായ ബുദ്ധിമുട്ടകൾ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്താൻ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര നിർദ്ദേശം നൽകി.

 നടൻ ക്വാറന്റൈനിൽ

നടൻ ക്വാറന്റൈനിൽ

നേരത്തേ സിനിമയിൽ അഭിനയിക്കുന്ന ഒമാനിൽ നിന്നുള്ള പ്രമുഖ താരമായ ഡോ താലിബ് അല്‍ ബാദുഷിയെ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നു.വിദേശത്ത് നിന്നും ജോർദാനിൽ എത്തുന്നവർ നിർബന്ധമായും ക്വാറന്റൈയിനിൽ പ്രവേശിക്കണമെന്നാണ് ഭരണകുടം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് താലിബും ക്വാറന്റൈനിൽ പോയത്.

 രണ്ട് പേർ നിരീക്ഷണത്തിൽ

രണ്ട് പേർ നിരീക്ഷണത്തിൽ

താലിബ് തന്നെയായിരുന്നു താൻ ക്വാറൻറൈനിൽ ആണെന്ന കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇദ്ദേഹത്തിന്റെ പരിഭാഷാ സഹായിയായ യുഎഇിൽ നിന്നുള്ള മറ്റൊരു നടനും ജോർദാനിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു.ഇതോടെ താലിബ് ഉൾപ്പെടാത്ത മറ്റ് സീനുകളായിരുന്നു സംഘം വാദിയിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നത്.

 വീടുകളിൽ എത്തിക്കും

വീടുകളിൽ എത്തിക്കും

അതിനിടെ ജോർദാനിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ ഇളവ് വരുത്തിയിരിക്കുകയാണ് ഭരണകുടം. അതേസമയം വീടുകളിൽ നിന്ന് ആരും പുറത്തിറങ്ങരുതെന്നും അവശ്യ സാധനങ്ങൾ അധികൃതർ വീട്ടിലെത്തിക്കുമെന്നും ഭരണകുടം വ്യക്തമാക്കി.

English summary
Adujeevitham team got permission for shooting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X