കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി 'ഇമ്മോറല്‍ ട്രാഫിക്കും' പറഞ്ഞ് ലൈംഗികത്തൊഴിലാളികളെ പിടിയ്ക്കാനിറങ്ങണ്ട

Google Oneindia Malayalam News

ദില്ലി: വേശ്യാവൃത്തി നിയമ പ്രകാരം നിരോധിച്ച ഒരു രാജ്യമല്ല ഇന്ത്യ. എന്നാലും മിക്ക ദിവസങ്ങളിലും പത്രങ്ങളില്‍ വാര്‍ത്തകള്‍ കാണും... വ്യഭിചാരത്തിന് പിടിയില്‍ എന്നും പറഞ്ഞ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പോലീസുകാര്‍ക്ക് 'പ്രത്യേക' താത്പര്യവും കാണും.

എന്നാല്‍ ഇപ്പരിപാടി ഇനി അധികകാലം നീണ്ടുനില്‍ക്കാന്‍ ഇടയില്ല. കാരണം സുപ്രീം കോടതി പാനല്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു.

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതി പാനലിന്റെ നിര്‍ദ്ദേശം.

ലൈംഗികത്തൊഴിലാളികള്‍ക്ക് വേണ്ടി

ലൈംഗികത്തൊഴിലാളികള്‍ക്ക് വേണ്ടി

ലൈംഗികത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടിയും അരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതിന് വേണ്ടിയും മെച്ചപ്പെട്ട ജോലി സാഹചര്യത്തിനു് വേണ്ടിയും രൂപീകരിച്ച സുപ്രീം കോടതി പാനല്‍ ആണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിയ്ക്കുന്നത്.

പരസ്പര സമ്മതം

പരസ്പര സമ്മതം

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ 'വേശ്യാവൃത്തി ആരോപിച്ചുള്ള' ക്രിമിനല്‍ നിയമനടപടികള്‍ പാടില്ലെന്നാണ് പാനലിന്റെ നിര്‍ദ്ദേശം.

ലൈംഗികത്തൊഴിലാളികളെ...

ലൈംഗികത്തൊഴിലാളികളെ...

വേശ്യാവൃത്തി ഇന്ത്യയില്‍ നിയമവിരുദ്ധമല്ല. വേശ്യാലയങ്ങള്‍ റെയ്ഡ് ചെയ്യുമ്പോള്‍ ലൈംഗികത്തൊഴിലാളികളെ പീഡിപ്പിയ്ക്കുന്നത് പോലീസ് അവസാനിപ്പിയ്ക്കണം എന്നാണ് നിര്‍ദ്ദേശം.

പ്രലോഭനം

പ്രലോഭനം

കസ്റ്റമേഴ്‌സിനെ 'പ്രലോഭിപ്പിയ്ക്കുക' എന്നത് നിലവില്‍ ഇമ്മോറല്‍ ട്രാഫിക് ആക്ട് പ്രകാരം കുറ്റകരമാണ്. ഇക്കാര്യം നിയമത്തില്‍ നിന്ന് എടുത്ത് മാറ്റണം എന്നും പാനല്‍ ശുപാര്‍ശ ചെയ്യുന്നു.

പിഴശിക്ഷ

പിഴശിക്ഷ

പ്രലോഭിപ്പിയ്ക്കുന്നതിന് നിലവില്‍ അഞ്ഞൂറ് രൂപ പിഴയും ആറ് മാസം വരെ തടവും ആണ് ഇമ്മോറല്‍ ട്രാഫിക് ആക്ട് പ്രകാരം ശിക്ഷ. പലപ്പോഴും പോലീസ് ഈ നിയമം ഉപയോഗിച്ചാണ് ലൈംഗികത്തൊഴിലാളികളെ ഉപദ്രവിയ്ക്കുന്നത്.

പുനരധിവാസം

പുനരധിവാസം

ലൈംഗികത്തൊഴില്‍ ഉപേക്ഷിയ്ക്കാന്‍ താത്പര്യപ്പെടുന്നവരെ പുനരധിവസിപ്പിയ്ക്കാനുള്ള നടപടികള്‍ ഉണ്ടാകണം എന്നും പാനല്‍ നിര്‍ദ്ദേശിയ്ക്കുന്നുണ്ട്. അവര്‍ക്ക് അഭിമാനത്തോടെ ജീവിയ്ക്കാനുള്ള അവസരം ഉണ്ടാക്കണം എന്നും പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 പോലീസ് നന്നാകണം

പോലീസ് നന്നാകണം

ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവരെ മോശം സ്ത്രീകളായി കാണുന്ന രീതി പോലീസ് അവസാനിപ്പിയ്ക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അവര്‍ക്ക് എല്ലാവരേയും പോലെയുള്ള അവകാശങ്ങള്‍ ഉണ്ടെന്ന കാര്യം മറക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജയിലിലേയ്ക്കല്ല

ജയിലിലേയ്ക്കല്ല

വേശ്യാവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്യുന്ന സ്ത്രീകളെ ജയിലിലേയ്ക്കല്ല അയക്കേണ്ടത്, മറിച്ച് റസ്‌ക്യു ഹോമുകളിലേയ്ക്കാണെന്നും പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കമ്മിറ്റി

കമ്മിറ്റി

ലൈംഗികത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ 2011 ല്‍ ആണ് കമ്മിറ്റിയെ നിയോഗിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ പ്രദീഷ് ഘോഷിന്റെ അധ്യക്ഷതയിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും.

English summary
‘Consenting’ adult sex workers should not be arrested: SC panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X