• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗിക്ക് തിരിച്ചടി; ലൗ ജിഹാദ് തള്ളി ഹൈക്കോടതി, പ്രായപൂര്‍ത്തിയായവരുടെ അവകാശം

ലഖ്‌നൗ: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തിരിച്ചടിയായി അലഹാബാദ് ഹൈക്കോടതി വിധി. മിശ്ര വിവാഹത്തെ എതിര്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് ഇണയെ തിരഞ്ഞെടുക്കാനും സാധിക്കും. ഏതെങ്കിലും വ്യക്തിക്കോ കുടുംബത്തിനോ സര്‍ക്കാരിനോ അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സലാമത്ത് അന്‍സാരിയും മറ്റു മൂന്ന് പേരും സമര്‍പ്പിച്ച ഹര്‍ജിയാണ് അലഹാബാദ് ഹൈക്കോടതി പരിഗണിച്ചത്. ഉത്തര്‍ പ്രദേശിലെ കുഷിനഗറിലുള്ള വിഷ്ണുപുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇവരുടെ താമസം. സലാമത്ത് അന്‍സാരിയും പ്രിയങ്ക ഖര്‍വാറും വിവാഹിതരായി. കുടുംബങ്ങളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 29നാണ് മുസ്ലിം ആചാര പ്രകാരം വിവാഹം നടന്നത്. ശേഷം പ്രിയങ്ക പേര് മാറ്റി ആലിയ എന്നാക്കി. പ്രിയങ്കയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു. തന്റെ മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി. പോലീസ് കേസെടുക്കുകയും ചെയ്തു.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സലാമത്തും മറ്റു മൂന്നു പേരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രിയങ്ക എന്ന ആലിയക്ക് 21 വയസ് തികഞ്ഞിട്ടുണ്ടെന്നും പിതാവ് പറയുന്നത് പോലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയല്ലെന്നും ഹൈക്കോടതി കണ്ടെത്തി. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനും അനുമതി നല്‍കി. ഈ സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്താനാകില്ലെന്നു കോടതി വ്യക്തമാക്കുകയും എഫ്‌ഐആര്‍ റദ്ദാക്കുകയും ചെയ്തു.

പ്രിയങ്കക്ക് പിതാവിനെ കാണാം. പിതാവിനെ എന്നല്ല, അവര്‍ക്ക് ഇഷ്ടമുള്ള ആരെയും കാണാന്‍ സ്വാതന്ത്ര്യമുണ്ട്. കുടുംബ ബന്ധം പ്രിയങ്ക ആദരിക്കുമെന്നാണ് കരുതുന്നതെന്നും കോടതി പറഞ്ഞു. വിവാഹത്തിന് വേണ്ടി മതംമാറുന്നത് നിരോധിച്ചതാണെന്നും അത്തരം വിവാഹങ്ങള്‍ക്ക് നിമയ സാധുത ലഭിക്കില്ലെന്നും പിതാവ് വാദിച്ചു.

ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം

പ്രായപൂര്‍ത്തിയായവര്‍ക്ക് അവരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അവകാശമുണ്ട്. അതില്‍ ഇടപെടാന്‍ സാധിക്കില്ല. പ്രിയങ്ക-സലാമത്ത് വിഷയം ഹിന്ദു, മുസ്ലിം കാര്യങ്ങളായിട്ടല്ല കാണുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. സമാധാന പൂര്‍ണമായ ജീവിതം വ്യക്തികള്‍ക്ക് ഇഷ്ടമുള്ള പോലെ നയിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുമതി നല്‍കുന്നു. ഇതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് പങ്കജ് നഖ്‌വി, ജസ്റ്റിസ് വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

cmsvideo
  Tanishq Advertisement Cancelled After Social Media Abuse | Oneindia Malayalam

  യുപിയില്‍ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരാനുള്ള നടപടികള്‍ക്ക് യോഗി സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. വിവിധ മതസ്ഥര്‍ തമ്മിലുള്ള വിവാഹം തടയുന്നതിനുള്ള നീക്കമാണിതെന്നും ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കെയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

  English summary
  Adults have the right to choose their life partner; Allahabad High Court Verdict Amid Love Jihad Row
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X