കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിക്കും രാം ദേവിനും പത്മ പുരസ്‌കാരം?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പത്മ പുരസ്‌കാരങ്ങള്‍ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപിക്കുക. എന്തായാലും പത്മ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക തയ്യാറായി കഴിഞ്ഞു. 148 പേരാണ് അന്തിമ പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. പട്ടികയില്‍ ഉള്ളവരില്‍ വലിയൊരു വിഭാഗം ബിജെപിയോട് അടുപ്പമുള്ളവരാണെന്നാണ് ഇപ്പോഴേ ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു.

ആത്മീയ മേഖലയില്‍ നിന്നുള്ളവരും ഇത്തവണ പത്മ പുരസ്‌കാര പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അമൃതാനന്ദമയിയും, യോഗ ഗുരു ബാബ രാം ദേവും, ശ്രീശ്രീ രവിശങ്കറും ആണ് പട്ടികയില്‍ ഇടം നേടിയ ആത്മീയ നേതാക്കള്‍.

LK Advani

കേന്ദ്ര മന്ത്രിസഭയിലെന്നതുപോലെ പത്മ പുരസ്‌കാരത്തിന്റെ കാര്യത്തിലും കേരളത്തിന് കടുത്ത അവഗണനയാണെന്നാണ് റിപ്പോര്‍ട്ട്. അമൃതാനന്ദമയി അല്ലാതെ വേറൊരു മലയാളിയും പത്മ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിലില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകനും മലയാളിയും ആയ കെകെ വേണുഗോപാലിന്റെ പേരും പട്ടികയില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.

Amruthanandamayi

ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും സ്റ്റൈല്‍ മന്നന്‍ രജനീകാന്തും പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ നിന്ന് സഞ്ജയ് ലീല ബന്‍സാരിയും ദിലീപ് കുമാറും, പ്രസൂണ്‍ ജോഷിയും പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Baba Ramdev

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്കും ഇത്തവണ പത്മ പുരസ്‌കാരം നല്‍കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അദ്വാനിയെ കൂടാതെ രാഷ്ട്രീയ രംഗത്ത് നിന്നുള്ള മറ്റൊരാള്‍ പ്രകാശ് സിങ് ബാദല്‍ ആണ്.

English summary
Advani, Amruthananthamayi, Amitabh, Ramdev, Rajnikant in Padma awards list?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X