കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ജയിപ്പിച്ചത് മോദിയല്ല, കോണ്‍ഗ്രസ്: അദ്വാനി

Google Oneindia Malayalam News

ദില്ലി: നീ കാരണം ഞങ്ങള്‍ ലോക്‌സഭയില്‍ ജയിച്ചുനില്‍ക്കുന്നു എന്ന് മോദിയെ നോക്കി കണ്ണീര്‍ വാര്‍ത്ത പാര്‍ട്ടി വെറ്ററന്‍ എല്‍ കെ അദ്വാനി വീണ്ടും വാക്കുമാറ്റി. ബിജെപിയില്‍ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം അംഗീകരിക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് ഒരിക്കല്‍ കൂടി പറയാതെ പറഞ്ഞാണ് അദ്വാനി നയം വ്യക്തമാക്കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ ജയിപ്പിച്ച് മോദിയല്ല മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് എന്നാണ് അദ്വാനി പറയുന്നത്.

വിജയത്തില്‍ മോദിയും സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട സംഭാവന വന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഇത്രയും അധികം തെറ്റുകള്‍ അവര്‍ വരുത്തിയില്ലായിരുന്നെങ്കില്‍ തങ്ങള്‍ക്ക് ജയിക്കാന്‍ പാടുപെടേണ്ടി വന്നേനെ. തിരഞ്ഞെടുപ്പ് ഫലം തന്നെ ചിലപ്പോള്‍ മറ്റൊന്നാകുമായിരുന്നു എന്നും അദ്വാനി പറഞ്ഞു.

advani22

നരേന്ദ്ര മോദിയുടെ കീഴില്‍ നടത്തിയ വന്‍ ക്യാംപെയ്‌നുകളും തിരഞ്ഞെടുപ്പ് പ്രചാരണവും പാര്‍ട്ടിയെ ജയിപ്പിക്കുന്നതില്‍ പങ്ക് വഹിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ മോദി കാഴ്ചവെച്ച പ്രസംഗത്തെ അദ്വാനി പ്രശംസിച്ചു. മോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്വാനിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 282 സീറ്റ് കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് 44 സീറ്റില്‍ ഒതുങ്ങി.

ബി ജെ പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനി ഇതാദ്യമായല്ല മോദിയോടുള്ള അതൃപ്തി പുറത്ത് കാണിക്കുന്നത്. 2013 ല്‍ മോദിയ തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പിച്ചതില്‍ പ്രതിഷേധിച്ച് അദ്വാനി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. പിന്നീട് നേതൃത്വവുമായി മയപ്പെട്ടെങ്കിലും ഭോപ്പാല്‍ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയോട് ഇടഞ്ഞു.

English summary
BJP leader L K Advani has once again made a statement that reflects his unwillingness to give full credit to Narendra Modi for BJP’s spectacular performance in 2014 Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X