വിവാദ ഓര്‍ഡിന്‍സ്;പ്രണബ് മുഖര്‍ജിയാണ് സ്റ്റാര്‍

സോണിയയും രാഹുലും തമ്മിലുള്ള നാടകമായിരുന്നു ഓര്‍ഡിന്‍സെന്നും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളെന്നും അദ്വാനി തന്റെ ബ്‌ളോഗിലെഴുതി. ഓര്‍ഡിന്‍സ് പിന്‍വലിച്ചതിന്‍റെ ക്രെഡിറ്റ് നല്‍കേണ്ടത് രാഹുലിനല്ലെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ഓര്‍ഡിന്‍സ് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബ്‌ളോഗില്‍ പ്രണബ് മുഖര്‍ജിയെ പ്രശംസിയ്ക്കുന്നുണ്ട് അദ്വാനി.
യുപിഎ സര്‍ക്കാരിന്റെ മറ്റൊരു പരാജയമായിരുന്നു ഓര്‍ഡിന്‍സെന്നും അദ്വാനി പറഞ്ഞു.ഓര്‍ഡിന്‍സ് പിന്‍വലിച്ചത് രാഹുലിന്റെ കഴിവാണെന്നും, രാഹുല്‍ വിജയിച്ചുവെന്നുമുള്ള മാധ്യമങ്ങളുടെ വിലയിരുത്തലുകള്‍ വസ്തുവതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ഓര്‍ഡിന്‍സിനെതിരെ രാഹുല്‍ രംഗത്ത് വന്നതോടെ രാഹുലിനെ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications