ബിഹാറിലെ തോല്‍വി, ബിജെപിയില്‍ മോദി വിരുദ്ധര്‍ ശക്തിപ്രാപിക്കുന്നു?
ദില്ലി: ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പിലെ തോല്‍വി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചടത്തോളം വെറുമൊരു തിരഞ്ഞെടുപ്പ് തോല്‍വി മാത്രമല്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ അപ്രമാദിത്വം തുടരുന്ന മോദി - അമിത് ഷാ ദ്വയത്തിനേറ്റ വന്‍ തിരിച്ചടി കൂടിയാണ്. ബിഹാറില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്ത് നിന്നും തന്നെ അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും എതിര്‍സ്വരങ്ങള്‍ ഉയരും എന്ന കാര്യം ഉറപ്പായിരുന്നു.
പാര്‍ട്ടി സ്ഥാപകരും മുതിര്‍ന്ന നേതാക്കളും അടങ്ങിയ ഒരു സംഘം മോദി - ഷാ ടീമിനെതിരെ സംഘടിച്ചതായി കരുതിയാലും തെറ്റ് പറയാനില്ല. പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ഒപ്പം ശാന്ത കുമാര്‍, യശ്വന്ത് സിന്‍ഹ എന്നിവരും ഒപ്പ് വെച്ച് പാര്‍ട്ടിയുടെ ഇന്നത്തെ അച്ചുതണ്ടിനെതിരെ പ്രസ്താവന പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വിഷയം ബിഹാറിലെ തോല്‍വി തന്നെ.

വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് സ്വന്തം പേരിലാക്കുന്നവര്‍ ബിഹാറില്‍ തോറ്റപ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നു - പ്രസ്താവന ലക്ഷ്യം വെക്കുന്നത് നരേന്ദ്ര മോദിയെ ആണ് എന്നത് വ്യക്തം. ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയോട് തോറ്റമ്പിയ ബി ജെ പി ബിഹാറിലെത്തുമ്പോഴും ഒരു പാഠവും പഠിച്ചിട്ടില്ല എന്നാണ് സീനിയര്‍ നേതാക്കള്‍ക്ക് പറയാനുള്ളത്.
ബിഹാറിലെ പരാജയത്തിന് എല്ലാവരും ഉത്തരവാദികളാണെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനവും എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. മഹാസഖ്യത്തിന്റെ ശക്തി കണക്കുകൂട്ടിയതില്‍ വന്ന പിഴവാണ് ബിഹാറിലെ പരാജയകാരണമായി ഔദ്യോഗിക പക്ഷം കാണുന്നത്. 243 അംഗ അസംബ്ലിയില്‍ വെറും 58 സീറ്റുകളില്‍ ജയിക്കാനേ കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയ്ക്ക് കഴിഞ്ഞുള്ളൂ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications