കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെ പ്രകീര്‍ത്തിച്ച് അദ്വാനി രംഗത്ത്

Google Oneindia Malayalam News

ബിലാസ്പൂര്‍: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോഡിയെ ഉയര്‍ത്തികാട്ടിയ പാര്‍ട്ടി തീരുമാനത്തിന് സീനിയര്‍ നേതാവ് എല്‍കെ അദ്വാനി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു.

നിര്‍ണായ തീരുമാനമെടുത്ത പാര്‍ലിമെന്ററി മീറ്റിങില്‍ അദ്വാനി പങ്കെടുക്കാതിരുന്നത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തിങ്കളാഴ്ച ഛത്തിസ്ഗഡില്‍ നടന്ന സമ്മേളനത്തില്‍ ഗുജറാത്തിലെ വികസനത്തെ കുറിച്ച് അദ്വാനി നടത്തിയ പരാമര്‍ശങ്ങള്‍ മോഡിക്കുള്ള പരസ്യപിന്തുണയായാണ് കരുതുന്നത്.

Modi=Advani

ഗ്രാമങ്ങളില്‍ പോലും വൈദ്യുതിയെത്തി. ശിവരാജ് സിങ് ചൗഹാന്റെയും മോഡിയുടെയും സ്വപ്‌നമായിരുന്നു ഇത്. മൂന്നു ഗ്രാമങ്ങളില്‍ ഒരേ സമയം വൈദ്യുതി കൊടുത്ത നേതാവാണ് മോഡി-ഛത്തിസ്ഗഡില്‍ വൈദ്യുതനിലയം രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ നേതാവായ മോഡിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടാനുള്ള പാര്‍ട്ടി തീരുമാനം എന്തുകൊണ്ടും ശരിയാണ്. തീര്‍ച്ചയായും ആ പദവിയില്‍ തിളങ്ങാന്‍ കഴിയുന്ന നേതാവാണ് മോഡി.

വായ്‌പേജ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണ് ഛത്തിസ്ഗഡ് സംസ്ഥാനം രൂപീകൃതമാകുന്നത്. എന്നാല്‍ അന്ന് ഞങ്ങള്‍ വോട്ടിനു വേണ്ടിയായിരുന്നില്ല ഈ തീരുമാനമെടുത്തത്. ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു. തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള യുപിഎ തീരുമാനത്തെ പരോക്ഷമായി കളിയാക്കി അദ്ദേഹം പറഞ്ഞു.

English summary
LK Advani lauds BJP PM nominee Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X