കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ കെ അദ്വാനി രാഷ്ട്രപതിയാകും..പദവി അദ്വാനിക്കുള്ള മോദിയുടെ ഗുരുദക്ഷിണ..!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ തലമുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍കെ അദ്വാനി ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എല്‍ കെ അദ്വാനിയുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് അടക്കമുള്ള തിരഞ്ഞെടുപ്പുകളിലെ നിര്‍ണായക വിജയത്തെ തുടര്‍ന്ന് തന്നെ അദ്വാനി രാഷ്ട്രപതി ആയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Read Also: കുണ്ടറയിലെ 10 വയസ്സുകാരിയുടെ ശരീരത്തില്‍ 22 മുറിവുകള്‍..!!നടുക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്!

Read Also: അഹമ്മദിന്റെ മകളെയിറക്കി മുനീറും കൂട്ടരും..!!എതിര്‍ നീക്കങ്ങളെ കടുംവെട്ടു വെട്ടി കുഞ്ഞാലിക്കുട്ടി..!!

Read Also: ജയസുധയുടെ ഭര്‍ത്താവിന്റെ ദുരൂഹമരണം..6 നിലക്കെട്ടിടത്തില്‍ നിന്നും ചാടി..!! ആത്മഹത്യാക്കുറിപ്പില്ല !!

മോദിയുടെ ഗുരുദക്ഷിണ

ഗുജറാത്തിലെ സോംനാഥില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ വെച്ച് നരേന്ദ്ര മോദി തന്നെ അദ്വാനിയുടെ പേര് നിര്‍ദേശിച്ചുവെന്നാണ് വിവരം. രാഷ്ട്രപതി പദവി അദ്വാനിക്കുള്ള തന്റെ ഗുരുദക്ഷിണയാണെന്ന് മോദി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അമിത് ഷായുടെ പിന്തുണ

അമിത് ഷാ, കേശുഭായി പട്ടേല്‍, എല്‍ കെ അദ്വാനി എന്നിവരടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. മോദിയുടെ നിര്‍ദേശത്തെ അമിത് ഷാ പിന്തുണച്ചു. വരുന്ന ജൂലൈയിലാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ജൂലൈയിൽ

ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമടക്കം മിന്നുന്ന വിജയം സ്വന്തമാക്കിയതോടെയാണ് മോദിക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. മോദിയുടെ രാഷ്ട്രീയ ഗുരു കൂടിയാണ് അദ്വാനി.

പ്രധാനമന്ത്രി മോഹം പാഴായി

2014ല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ അദ്വാനി പാര്‍ട്ടി നേതൃത്വവുമായി അത്ര സുഖത്തിലല്ല. പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് നടന്ന അദ്വാനിയെ തഴഞ്ഞ് മോദിയെ ആ കസേരയിലിരുത്തി എന്നത് തന്നെയാണ് കാരണം.

അപ്രസക്തനായ അദ്വാനി

മോദിയുടെ ഭരണം തുടങ്ങിയ ശേഷം ബിജെപിയ്ക്കകത്തും ദേശീയ രാഷ്ട്രീയത്തിലും അദ്വാനി അപ്രസക്തനായി മാറി. മോദി-അമിത് ഷാ അച്ചുതണ്ടിന് ചുറ്റുമായാണ് അന്നുമുതല്‍ ബിജെപി കിടന്നു കറങ്ങുന്നത്.

പ്രാധാനയിടങ്ങളിൽ നിന്നും പുറത്ത്

അടുത്തിടെ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും അദ്വാനിയെ പുറത്താക്കിയിരുന്നു. അദ്വാനിക്കൊപ്പം മുതിര്‍ന്ന നേതാക്കളായ അടല്‍ ബിഹാരി വാജ്‌പേയി, മുരളി മനോഹര്‍ ജോഷി എന്നിവരേയും തഴഞ്ഞു. പകരം മാര്‍ഗ് ദര്‍ശക് മണ്ഡല്‍ എന്നൊരു സംവിധാനമുണ്ടാക്കി ഇവരെ കുടിയിരുത്തി.

ആർഎസ്എസ് വഴി തുടക്കം

89കാരനായ അദ്വാനി ആര്‍എസ്എസ് വളണ്ടിയര്‍ ആയിട്ടാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1998 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു അദ്വാനി. വാജ്‌പേയി സര്‍ക്കാരിലെ ഉപപ്രധാനമന്ത്രിയുമായിരുന്നു അദ്വാനി.

മോദി വന്നതോടെ നിഷ്പ്രഭൻ

ബാബറി മസ്ജിത് തകര്‍ത്ത കേസില്‍ കുറ്റക്കാരുടെ പട്ടികയില്‍ പ്രധാനിയുമായിരുന്നു അദ്വാനി. ഒരു കാലത്ത് ബിജെപിയുടെ കരുത്തനായ നേതാവായിരുന്ന അദ്വാനി ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ കടന്നുവരവോടു കൂടിയാണ് പുറന്തള്ളപ്പെട്ടത്. തന്റെ രാഷ്ട്രീയ ഗുരുവിനോട് രാഷ്ട്രപതി പദവി ഏറ്റെടുക്കാൻ മോദി ആവശ്യപ്പെട്ടു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ

English summary
PM Modi proposes BJP leader LK Advani's name to be Next President of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X