കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഢാലോചന മാത്രമല്ല, ബാബ്‌റി കേസില്‍ അദ്വാനിക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍!!!

കേസില്‍ വാദം കേള്‍ക്കുന്നസ സിബിഐ സ്‌പെഷ്യല്‍ കോടതിയാണ് അദ്വാനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കു പുറമേ മറ്റ് കുറ്റങ്ങള്‍ കൂടി ചുമത്തുക.

  • By Anoopa
Google Oneindia Malayalam News

ലക്‌നൗ: ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ബിജെപി നേതാവ് എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തപ്പെടും. കേസില്‍ വാദം കേള്‍ക്കുന്നസ സിബിഐ സ്‌പെഷ്യല്‍ കോടതിയാണ് അദ്വാനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കു പുറമേ മറ്റ് കുറ്റങ്ങള്‍ കൂടി ചുമത്തുക.

 ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കും

ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കും

കേസില്‍ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കുമെന്നും വിചാരണ നേരിടണമെന്നും സുപ്രീം കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അദ്വാനിക്കെതിരെയുള്ള ഗൂഢാലോചനാക്കുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടത് റദ്ദാക്കുകയും ചെയ്തിരുന്നു.

 നേരിട്ട് ഹാജരാകണം

നേരിട്ട് ഹാജരാകണം

അദ്വാനി അടക്കമുള്ളവര്‍ നേരിട്ടു ഹാജരായതിനു ശേഷമായിരിക്കും ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള കൂടുതല്‍ കുറ്റങ്ങള്‍ സിബിഐ കേടതി അറിയിക്കുകയെന്ന് സിബിഐ കൗണ്‍സല്‍ ലളിത് സിങ് പറഞ്ഞു.

മറ്റുള്ളവര്‍..

മറ്റുള്ളവര്‍..

മഹാന്ത് നൃത്യ ഗോപാല്‍ ദാസ്,മഹാന്ത് റാം വിലാസ് വേദാന്തി, പ്രേംജി എന്നറിയപ്പെടുന്ന ബൈകുന്ത് ലാല്‍ ശര്‍മ്മ ചംപതി റായ് ബന്‍സാല്‍,ധര്‍മ്മ ദാസ്,സതീഷ് പ്രധാന്‍ എന്നിവര്‍ക്കെതിരെയും അദ്വാനിക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചനക്കു പുറമേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തപ്പെടും. ശിവ് സേനാ നേതാവും മുന്‍ എംപിയുമായ സതീഷ് പ്രധാന് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

മറ്റ് പ്രമുഖരും..

മറ്റ് പ്രമുഖരും..

അദ്വാനിക്കു പുറമേ ബിജെപി നേതാക്കളായ ഉമാ ഭാരതി, മുരളി മോനഹര്‍ ജോഷി എന്നിവരും കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തിന് വിചാരണ നേരിടും. കേസില്‍ എത്രയും വേഗം വാദം കേട്ട് ഒരു മാസത്തിനുള്ളില്‍ വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഇക്കഴിഞ്ഞ ഏപ്രിലില്‍ നിര്‍ദ്ദേശിച്ചിരുന്നു.

25 വര്‍ഷങ്ങള്‍

25 വര്‍ഷങ്ങള്‍

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയാക്കാത്തതിന് സിബിഐയെ അപെക്‌സ് കോടതി വിമര്‍ശിച്ചിരുന്നു. കാല്‍ നൂറ്റാണ്ടായി നിലനില്‍ക്കുന്ന കേസില്‍ 2 വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീം കോടതിയും പ്രഖ്യാപിച്ചിരുന്നു.

English summary
BJP leaders L K Advani and others as a special CBI court hearing the 1992 Babri Masjid demolition case is likely to frame additional charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X