Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയേക്കാള്‍ നല്ല പ്രധാനമന്ത്രി വാജ്‌പേയ്: അദ്വാനി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാവും എംപിയുമായ എല്‍ കെ അദ്വാനിയും തമ്മിലുള്ള പടലപ്പിണക്കം പരസ്യമായ രഹസ്യമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തതിനെതിരെ പരസ്യമായി പല അവസരങ്ങളിലും അദ്വാനി വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി മോദി പേരെടുക്കുമ്പോള്‍ അദ്വാനി വീണ്ടും മോദിക്കെതിരെ പരോക്ഷമായി വിമര്‍ശനം ഉന്നയിക്കുകയാണ്.

സ്ഥാനമേറ്റെടുത്ത് കുറഞ്ഞൊരു കാലത്തിനിടയില്‍ മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന തരത്തില്‍ ബിജെപി നേതൃത്വത്തില്‍ത്തന്നെയുള്ള ചിലര്‍ പരാമര്‍ശം നടത്തുമ്പോള്‍ മോദിയേക്കാള്‍ മികച്ച പ്രധാനമന്ത്രി വാജ്‌പേയ് ആണെന്നാണ് എല്‍ കെ അദ്വാനി പറയുന്നത്. അഹമ്മദാബാദില്‍ നടന്ന ഒരു പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുവെയായിരുന്നു അദ്ദേഹം വാജ്‌പേയിയെ വാനോളം പുകഴ്ത്തിയത്.

advani

മോദി മികച്ച പ്രധാനമന്ത്രിയാണെങ്കിലും വാജ്‌പേയിയുടെ അത്രയും വരില്ലെന്നാണ് അദ്വാനിയുടെ പ്രസംഗത്തിന്റെ ചുരുക്കം. നരേന്ദ്രമോദി മികച്ച രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ട്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അദ്ദേഹം കാണിക്കുന്ന വ്യഗ്രത അഭിനന്ദനാര്‍ഹമാണെന്നും അദ്വാനി പറഞ്ഞു.

എന്നാല്‍, മികച്ച പ്രകടനം മാത്രം പോര, മറ്റു രാജ്യങ്ങളുമായി നല്ല രീതിയിലുള്ള ബന്ധം കാത്തു സൂക്ഷിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കണം. ഇക്കാര്യത്തില്‍ വാജ്‌പേയിയെ കവച്ചുവെക്കാന്‍ മറ്റൊരാളില്ലെന്ന് അദ്വാനി പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച ആദരവ് മറ്റൊരാള്‍ക്കും സങ്കല്‍പിക്കാന്‍ കഴിയില്ലെന്നും അദ്വാനി വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തോടെ മോദിയുടെ ഗ്രാഫ് ഒന്നുകൂടി ഉയര്‍ന്നിരിക്കുന്ന വേളയിലാണ് അദ്വാനിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+