കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക്‌ പിന്തുണ; അമേരിക്കന്‍ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ കര്‍ഷക സമരത്തെ അനുകൂലിച്ച്‌ പരസ്യം

Google Oneindia Malayalam News

കാലിഫോര്‍ണിയ;കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ ഫോമുകളില്‍ ഏറെ വൈറലായ ഒന്നായിരുന്നു അമേരിക്കന്‍ നാഷ്‌ണല്‍ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ബൗള്‍ സംപ്രേഷണത്തിനിടെ നല്‍കിയ ഒരു പരസ്യം. ഇന്ത്യയിലെ കര്‍ഷക സമരത്തിന്‌ പിന്തുണ നല്‍കുന്നതായിരുന്നു പരസ്യം. ടിവി ചാനലിലൂടെ കഴിഞ്ഞ ദിവസമാണ്‌ 30 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള പരസ്യം തത്സമയ മത്സരത്തിനിടെ സംപ്രഷണം ചെയ്‌തത്‌.

മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ പ്രശസ്‌തമായ 'എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക്‌ ഭീഷണിയാണ്‌' എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ വാക്കുകളോടെയാണ്‌ പരസ്യം ആരംഭിക്കുന്നത്‌. രണ്ട്‌ മാസത്തിലേറെയായി ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്തിണക്കിയാണ്‌ പരസ്യം തയാറാക്കിയിരിക്കുന്നത്‌.

farmers

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധമാണിതെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നു. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമോ നല്ലൊരു ഭാവിയോ ഇല്ലെന്നും പരസ്യത്തിലെ സന്ദേശത്തില്‍ പറയുന്നുണ്ട്‌. കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഢ്യമേകി #I stand With Farmers എന്ന ഹാഷ്ടാഗോടെയാണ്‌ പരസ്യം അവസാനിക്കുന്നത്‌.
എന്നാല്‍ പസ്യം അമേരിക്കയില്‍ എല്ലായിടത്തും സംപ്രേഷണം ചെയ്‌തിട്ടില്ല. കാലിഫോര്‍ണിയിയലെ ചില ഭാഗങ്ങളില്‍ മാത്രമാണ്‌ പരസ്യം സംപ്രേഷണം ചെയ്‌തതെന്നാണ്‌ റിപ്പോര്‍ട്ട്‌. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്‌ പരസ്യം.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാഴ്‌ച്ചക്കാരുള്ള കായിക ഇനങ്ങളിലൊന്നാണ്‌ സൂപ്പര്‍ ബൗള്‍. 100 മില്യന്‍ ആളുകള്‍ ടിവിിലൂടെ മാത്രം സൂപ്പര്‍ ബൗള്‍ മത്സരം കാണുന്നുണ്ട്‌. മത്സരത്തിനിടെ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങള്‍ക്ക്‌ 5-6 മില്യണ്‍ ഡോളര്‍ (ഏകദേശം 36-44 കോടി രൂപ) ചാനല്‍ ഈടാക്കുന്നുണ്ടെന്നാണ്‌ സൂചന. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച്‌ ആഗോളലത്തില്‍ അവബോധം നല്‍കുന്നതിന്റെ ഭാഗമായി പ്രവാസ സിഖ്‌ സമൂഹമാണ്‌ വന്‍തുക മുടക്കി പരസ്യം ചെയ്‌തതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

English summary
advertisement telecasted in California to support India farmers protest in super bowl 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X