കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ താരങ്ങള്‍ അഭിനയിക്കുന്ന പരസ്യചിത്രങ്ങള്‍ പാകിസ്താന്‍ നിരോധിച്ചു

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യന്‍ താരങ്ങള്‍ അഭിനയിക്കുന്ന പരസ്യചിത്രങ്ങള്‍ പാകിസ്താന്‍ നിരോധിച്ചു. ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ ഇന്ത്യക്കെതിരെ തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് പാകിസ്താന്‍റെ പുതിയ തീരുമാനം. പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പേംറ)യാണ് ഉത്തരവ് പുറത്തിറക്കിയത്.

അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ സോണിയാ ഗാന്ധി..?; പുതിയ അധ്യക്ഷക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഇത്അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ സോണിയാ ഗാന്ധി..?; പുതിയ അധ്യക്ഷക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഇത്

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സുപ്രീകോടതി നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ ചാനലുകളിലെ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതി പിന്‍വലിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെട്ടതും ഇന്ത്യന്‍ താരങ്ങള്‍ അഭിനയിച്ചതുമായ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടുവെന്ന് പേംറ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

india-pak-

ഇന്ത്യന്‍ അഭിനേതാക്കള്‍ അടങ്ങുന്ന പരസ്യസ്യങ്ങള്‍ ഔദ്യോഗിക നയത്തിന് എതിരാണെന്നും കത്തില്‍ പറയുന്നു. ഉത്തരവ് പുറത്തിറങ്ങിയതോടെ ഡെറ്റോള്‍, സര്‍ഫ് എക്ലല്‍, പാന്‍ടെന്‍ ഷാപും, ഹെഡ്&ഷോള്‍ഡേഴ്സ് ഷാംപൂ, ലൈഫ് ബോയി, ഫോഗ് ബോഡിസ്പ്രേ, സണ്‍സില്‍ക് ഷാംപൂ, സൂഫി, ഫെയര്‍ & ലവ്ലി, സേഫ് ഗാര്‍ഡ് സോപ്പ്, എന്നി ഉത്പന്നങ്ങള്‍ക്ക് നിരോധനം ബാധകമായി.

'ഈ ജനങ്ങളോട് എന്ത് പറയണം'; വേദിയില്‍ വിങ്ങിപ്പൊട്ടി അന്‍വര്‍, വീണ്ടെടുക്കാന്‍ റീബില്‍ഡ് നിലമ്പൂര്‍'ഈ ജനങ്ങളോട് എന്ത് പറയണം'; വേദിയില്‍ വിങ്ങിപ്പൊട്ടി അന്‍വര്‍, വീണ്ടെടുക്കാന്‍ റീബില്‍ഡ് നിലമ്പൂര്‍

നിയമലംഘനം ഉണ്ടായാല്‍ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് കമ്പനികള്‍ക്ക് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രതീകങ്ങള്‍ മാറ്റിയ പുതിയ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കില്ലെന്നും അതോറിറ്റി അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ സ്വീകരിക്കുന്ന ഏറ്റവും അവസാനാത്തെ നടപടിയാണ് പരസ്യചിത്രങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള വിലക്ക്.

English summary
Advertisements of Indian stars banned in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X