കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവും നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണ്; സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് ജയശങ്കര്‍

Google Oneindia Malayalam News

Recommended Video

cmsvideo
നാവും നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണ് | Oneindia Malayalam

തിരുവനന്തപുരം: കേരള മനഃസാക്ഷിയെ ഞെട്ടിച്ച കാസര്‍കോഡ് പെരിയ ഇരട്ട കൊലപാതകത്തില്‍ ഇടതുപക്ഷ സാസ്കാരിക നായകര്‍ മൗനം പാലിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. സാംസ്കാരിക നായകന്‍മാരുടെ മൗനത്തില്‍ പ്രതിഷേധിച്ച് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന് വാഴപ്പിണ്ടി നേരിട്ട് സമ്മാനിക്കാനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കാറിനുമുകളില്‍ വാഴപ്പിണ്ടി വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു. ഈ സംഭവമടക്കം പരാമര്‍ശിച്ചു കൊണ്ട് സാംസ്കാരിക നായകന്‍മാര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനവുമായി അഡ്വ: ജയശങ്കര്‍ കൂടി രംഗത്തെത്തുകയാണ്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സാഹിത്യ അക്കാദമിയിലേക്ക്

സാഹിത്യ അക്കാദമിയിലേക്ക്

സാഹിത്യ അക്കാദമിയിൽ വാഴപ്പിണ്ടിക്കെന്തു സാംഗത്യം?
തൃശൂരെ ഏതാനും യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടിയുമേന്തി സാഹിത്യ അക്കാദമിയിലേക്കു പ്രകടനം നടത്തി. ചെയർമാൻ അതേറ്റുവാങ്ങാൻ വൈമനസ്യം പ്രകടിപ്പിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ കാറിനു മേൽ വാഴപ്പിണ്ടി സമർപ്പിച്ചു കൃതാർത്ഥരായി.

രണ്ടു യുവ കോൺഗ്രസ് പ്രവർത്തകർ

രണ്ടു യുവ കോൺഗ്രസ് പ്രവർത്തകർ

കാസർകോട് ജില്ലയിൽ രണ്ടു യുവ കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ച സംഭവത്തെ പറ്റി നമ്മുടെ മതേതര- ജനാധിപത്യ- പുരോഗമന സാംസ്കാരിക നായകർ പുലർത്തുന്ന മൗനമാണ് യൂത്തന്മാരെ പ്രകോപിപ്പിച്ചത്.

ഓഫീസിൽ പണയത്തിലാണ്

ഓഫീസിൽ പണയത്തിലാണ്

നട്ടെല്ലിന് പകരം ഉപയോഗിക്കാനാണത്രേ, വാഴപ്പിണ്ടി. യൂത്ത് കോൺഗ്രസുകാർക്ക് നമ്മുടെ സാംസ്കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ല. അവരുടെ നാവും നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണ്. ലോക്കൽ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാൻ നിവൃത്തിയുള്ളൂ. അതുകൊണ്ട് സോറി, എച്ചൂസ് മീ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്‍റെ വിമര്‍ശന കുറിപ്പ് അവസാനിപ്പിക്കുന്നത്.

അഭിജിത്തും

അഭിജിത്തും

നേരത്തെ കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ​എം അഭിജിത്തും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സാസ്കാരിക നായകരെന്ന് പറഞ്ഞു നടക്കുന്നവരുടെ നാവ് ഇപ്പോള്‍ ഉയരാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

സിപിഎം ക്രൂരത

സിപിഎം ക്രൂരത

നാവും പേനയും സിപിഎമ്മിനും പണയും വച്ച് നാളെ ലഭിക്കാനുള്ള അപ്പക്കഷണങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരോട് പരമപുച്ഛമാണ്. കവിത മോഷ്ടിച്ച അധ്യാപികയ്ക്ക് പോലും പിന്തുണ പ്രഖ്യാപിച്ചവര്‍ സിപിഎം നടത്തിയ ക്രൂരതയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും അഭിജിത്ത് ആരോപിച്ചു.

എച്ചില്‍ നക്കുന്നവര്‍ക്ക് നട്ടെല്ലുണ്ടാവില്ല

എച്ചില്‍ നക്കുന്നവര്‍ക്ക് നട്ടെല്ലുണ്ടാവില്ല

എച്ചില്‍ നക്കുന്നവര്‍ക്ക് നട്ടെല്ലുണ്ടാവില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല സാംസ്കാരിക നായകന്‍മാര്‍ക്ക് നേരെ വിമര്‍ശനം ഉന്നയിച്ചത്. നാടിന്റെ സംസ്കാരത്തിന് യോജിക്കാത്തത് ആരു ചെയ്താലും മുഖം നോക്കാതെ വിമർശിക്കുന്ന അഴീക്കോടന്‍ മാഷിനെപ്പോലെയുള്ളവരുടെ വിഭാഗം അന്യം നിന്നുപോയിരിക്കുന്നുവെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഭയമാണോ

ഭയമാണോ

പെരിയയിൽ രണ്ട് മിടുക്കൻമാരായ ചെറുപ്പക്കാരെ തുണ്ടം തുണ്ടമാക്കിയിട്ടും ബുദ്ധിജീവികളാരും വാ പൊളിച്ചിട്ടില്ല. ഇവരുടെയൊക്കെ സാമൂഹ്യപ്രതിബദ്ധതയിലെ കാപട്യമാണ് ഈ കാണുന്നത്. ആർത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാൻ ഒപ്പുശേഖരണം നടത്തുന്നവർക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാൻ ഭയമാണോയെന്നും ചാമക്കാല ചോദിച്ചു.

ശരത്തും കൃപേഷും

ശരത്തും കൃപേഷും

അതോ ശരത്തും കൃപേഷും കോൺഗ്രസുകാരായിരുന്നതുകൊണ്ട് മനുഷ്യാവകാശങ്ങൾക്ക് യോഗ്യരല്ലേ ? ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന സാഹിത്യകാരൻമാരുടെ നാവിറങ്ങിപ്പോയോ ? നിങ്ങൾക്ക് ഭയമാണ്. നിങ്ങളുടെ നാണംകെട്ട വിധേയത്വമാണിത്.

ഭരണകക്ഷിയുടെ എച്ചിൽ

ഭരണകക്ഷിയുടെ എച്ചിൽ

ഭരണകക്ഷിയുടെ എച്ചിൽ നക്കാൻ കാത്തിരിക്കുന്നവർക്ക് നട്ടെല്ലുണ്ടാവില്ല. പിണറായി വിജയന്റെ കണ്ണുരുട്ടലിൽ നിങ്ങളിലെ ബുദ്ധിജീവി വിറച്ചു പോകും. മോദിയുടെ അച്ചാരം പറ്റുന്ന വലതുബുദ്ധിജീവികളെ വിമർശിക്കാൻ നിങ്ങൾക്കെല്ലാം എന്തു യോഗ്യതയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അറിയണം

അറിയണം

കേന്ദ്രത്തിലായാലും കേരളത്തിലായാലും സംഘപരിവാറിനോ കമ്യൂണിസ്റ്റുകാർക്കോ മുന്നിൽ വളഞ്ഞു നിൽക്കുന്നവരാണ് നമ്മൾ ആരാധിക്കുന്ന ഈ മാന്യദേഹങ്ങളെന്നറിയുക.
നിങ്ങൾ സാംസ്ക്കാരിക നായകരല്ല. നട്ടെല്ലില്ലായ്മയുടെ നേർക്കാഴ്ചകളാണെന്നും അദ്ദേഹം ആരോപിച്ചു.

എ ജയശങ്കര്‍

ഫേസ്ബുക്ക് പോസ്റ്റ്

ജ്യോതികുമാര്‍ ചാമക്കാല

ഫേസ്ബുക്ക് പോസ്റ്റ്

English summary
Advocate A Jayasankar against left cultural activists on kasaragod periya incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X