അഴിമതി വിരുദ്ധര്‍ സസ്പെന്‍ഷനില്‍; കൊച്ചാപ്പയും ചിറ്റപ്പനും കൊടിവെച്ച കാറില്‍: ജയശങ്കര്‍
വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസ് സസ്പെന്‍ഷനിലായിട്ട് ഇന്നക്ക് ഒരുവര്‍ഷം തികയുന്നു. ഓഖി വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ വിമര്ശനനം ഉന്നയിച്ചതിനായിരുന്നു കഴിഞ്ഞവര്‍ഷം ഡിസംബര്‍ 20 ന് സസ്പെന്‍ഡ് ചെയ്തത്. ഈ സസ്പെന്ഷന് തുടരുന്നതിനിടെ ഈ വര്‍ഷം ഏപ്രില്‍ 18 ന് വീണ്ടും അദ്ദേഹത്തെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനായിരുന്നു രണ്ടാമത്തെ സസ്പെന്ഷന്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയായിരുന്നു സസ്പെന്ഷന് ഉത്തരവിറക്കിയത്. സസ്പെന്ഷെനെതിരെ ജേക്കബ് തോമസ് നിയമയുദ്ധം തുടരുന്നതിനിടെയാണ് വിഷയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരിക്ഷകനായ ജയശങ്കര്‍ രംഗത്തെത്തുന്നത്...

ഫേസ്ബുക്ക് കുറിപ്പിലൂടെ
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്. സ്വര്‍ഗരാജ്യം അവര്‍ക്കുളളത്. അഴിമതിക്കു കുടപിടിക്കാത്തവര്‍ അതിലുമേറെ ഭാഗ്യവാന്മാര്.

ഇന്നേക്ക് ഒരു വര്‍ഷം
അവര്‍ സര്‍വീസില്‍ നിന്നു സസ്പെന്റു ചെയ്യപ്പെടും.
ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ കുന്തമുന എന്നു വിശേഷിപ്പിക്കപ്പെട്ട ഡോ ജേക്കബ് തോമസ് സസ്പെന്‍ഷനിലായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.

ജലീല്‍ കൊച്ചാപ്പ
അഴിമതിക്കെതിരായ കുരിശുയുദ്ധം കെ ബാബുവില്‍ ആരംഭിച്ചു ബാബുവില്‍ തന്നെ അവസാനിച്ചു. ജയരാജന് ചിറ്റപ്പനും ജലീല്‍ കൊച്ചാപ്പയും കൊടിവെച്ച കാറില്‍ പാറിപ്പറക്കുന്നു. ടോം ജോസ് ചീഫ് സെക്രട്ടറിയായും ടോമിന് തച്ചങ്കരി അഡീഷണല്‍ ഡിജിപി റാങ്കോടെ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായും പരിലസിക്കുന്നു.

പോലീസ് മേധാവി ആകേണ്ടിയിരുന്നയാള്
സ്വോഡ് ഓഫ് ഓണര്‍ നേടി ഐപിഎസ് പരിശീലനം പൂര്‍ത്തിയാക്കിയ ആളാണ് ജേക്കബ് തോമസ്. യാതൊരു സമ്മര്‍ദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തയാള്‍. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസര്‍ സംസ്ഥാന പോലീസ് മേധാവി ആകേണ്ടിയിരുന്നയാള്.

ബെഹറയുണ്ട്
എന്നാലും നമുക്ക് സങ്കടപ്പെടാനില്ല. ബെഹറയുണ്ട്, തച്ചങ്കരിയുണ്ട്, ശ്രീലേഖയുണ്ട്, എണ്ണിപ്പറയാന്‍ പറ്റിയ പ്രതിഭകള്‍ വേറെയുമുണ്ടെന്നും കൂട്ടിച്ചേര്‍ത്താണ് ജയശങ്കര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം, സസ്പെന്ഷന് തുടരുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജേക്കബ് തോമസ് കഴിഞ്ഞ ദിവസം സെന്‍്ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണില്‍ ഹര്‍ജി നല്കി.

സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചിട്ടില്ല
ഓഖി ദുരന്തബാധിതര്‍ക്കുള്ള നടപടികളിലെ വീഴ്ച്ച സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. എന്നാല്‍ താന്‍ സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച്ചയാണ് പരാമര്‍ശിച്ചതെന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍
സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയും കാര്യവും കാരണവും എന്ന പുസ്തകം ചിച്ചതും നടപടിക്ക് ഇടയാക്കി. അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിലെ ഏഴാം വ്യവസ്ഥ ദുരുപയോഗിച്ച് അഭിപ്രായ സ്വാതന്ത്രം തടയാനാണ് ശ്രമം. സസ്പെന്‍ഷനും അച്ചടക്ക നടപടിയും റദ്ദാക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം.
ഫേസ്ബുക്ക് പോസ്റ്റ്
ജയശങ്കര്‍
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications