Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാനടിയെക്കുറിച്ച് എന്തുമെഴുതിക്കോളൂ..പാവം ദിലീപിനെ വെറുതേ വിടൂ..' !! ഗൂഢാലോചനയോ..??

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ സിനിമാക്കാരുടെ സംഘടനയായ അമ്മയുടെ നിലപാടിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിന് ഇരയാക്കിയ പ്രതിയെ പിടികൂടിയതിനാല്‍ കേസ് അവസാനിച്ചുവെന്ന മട്ടിലുള്ള അമ്മയുടെ പ്രതികരണമാണ് പരിഹാസത്തിന് വിധേയമായിരിക്കുന്നത്.

Read Also: ആര്‍ത്തവസമയത്ത് പോലും തുടര്‍ച്ചയായി ഭര്‍ത്താവിന്റെ പീഡനം..!! സഹികെട്ടപ്പോള്‍ ഭാര്യ ആ കടുംകൈ ചെയ്തു!!

Read Also: നടിയോട് കാണിച്ച ക്രൂരതയ്ക്ക് പിന്നില്‍ ശക്തനായ ഒരാളുണ്ട്...!! ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു..!!

അമ്മയ്ക്ക് സംശയമില്ലാ

സിനിമാനടിയെ തട്ടിക്കൊണ്ടുപോയ സകല പ്രതികളേയും ഏഴ് ദിവസം കൊണ്ട് പിടികൂടിയ പോലീസിനെ അമ്മ അഭിനന്ദിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന സംശയം അമ്മ ഒരു ഘട്ടത്തിലും ഉന്നയിച്ചിരുന്നില്ല.

പാവം നടന്മാരെ വെറുതേ വിടൂ

നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാരംഗത്തുള്ളവര്‍ക്കും ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. എന്നാല്‍ അമ്മയ്ക്ക് ഇതൊന്നും വിഷയമല്ല. പാവം നടന്മാരെ വെറുതേ വിടൂ. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനേയും ജയശങ്കര്‍ പരിഹസിക്കുന്നു.

മുഖ്യമന്ത്രിക്കും പരിഹാസം

പോലീസ് മേധാവികളോട് ജയശങ്കറിന് ഒരു അഭ്യര്‍ത്ഥനയുണ്ട്. പ്രതികളെ എല്ലാവരെയും പൊക്കിയ സ്ഥിതിക്ക് നടന്മാരെ വെറുതെ ബുദ്ധിമുട്ടിക്കരുത്. മറ്റു പ്രതികള്‍ ആരുമില്ലെന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞതെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

ദിലീപിനെ വെറുതേ വിടൂ

മാധ്യമങ്ങളോടുമുണ്ട് ഒരപേക്ഷ. സിനിമാ നടിയെക്കുറിച്ച് എന്തുവേണമെങ്കിലും എഴുതിക്കോളൂ. പാവം ദിലീപിനെ വെറുതേ വിടൂ എന്നാണ് അമ്മയുടെ നിലപാടെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

ഇന്നസെന്റിനേക്കാള്‍ ഇന്നസെന്റ്

അമ്മയുടെ പ്രസിഡണ്ടായ ഇന്നസെന്റിനേക്കാള്‍ ഇന്നസെന്റാണ് ആ ചെറുപ്പക്കാരന്‍. അയാള്‍ക്ക് അമ്മയും അമ്മൂമ്മയുമുണ്ട്. അത് മറക്കരുത്. ` അമ്മ' യുടെ പൂര്‍ണരൂപം അസ്സോസ്സിയേഷന്‍ ഓഫ് മലയാളം മെയില്‍ ആക്ടേഴ്‌സ് എന്നാണെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

അഡ്വക്കേറ്റ് ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+