കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാക്കളുടെ പിന്തുണ കൊണ്ട് ഇമ്രാന് എത്രകാലം ക്രീസിൽ തുടരാൻ കഴിയും? രൂക്ഷപരിഹാസവുമായി ജയശങ്കർ

Google Oneindia Malayalam News

രണ്ട് ദിവസം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാൻ രാജ്യത്തേക്ക് തിരിച്ചെത്തുകയാണ്. സമാധാന സന്ദേശം എന്ന നിലയ്ക്കാണ് അഭിനന്ദനെ വിട്ടയക്കുന്നത് എന്നാണ് തീരുമാനം അറിയിക്കവേ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.

അഭിനന്ദനെ വിട്ടയക്കാനുളള പാക് തീരുമാനത്തിന് പിന്നിൽ സിദ്ദുവെന്ന്, പ്രചാരണവുമായി കോൺഗ്രസ്അഭിനന്ദനെ വിട്ടയക്കാനുളള പാക് തീരുമാനത്തിന് പിന്നിൽ സിദ്ദുവെന്ന്, പ്രചാരണവുമായി കോൺഗ്രസ്

പക്വമായ തീരുമാനമാണ് പാക് പ്രധാനമന്ത്രിയുടേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഇമ്രാന്റെ ഈ നീക്കത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. ഇന്ത്യയിലുളള ഇമ്രാൻ സ്നേഹികളെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഫേസ്ബുക്കിൽ അഡ്വക്കേറ്റ് എ ജയശങ്കർ.

army

ജയശങ്കറിന്റെ പോസ്റ്റ് ഇങ്ങനെയാണ്: സമാധാന ചർച്ചയ്ക്ക് വാതിൽ തുറക്കുകയും പിടിയിലായ വൈമാനികനെ വിട്ടയക്കുകയും ചെയ്തതോടെ ഇമ്രാൻ ഖാന്റെ താരമൂല്യം കുത്തനെ കൂടി. നമ്മുടെ നാട്ടിലെ മൊത്തം യുദ്ധ വിരുദ്ധരും സമാധാനകാംക്ഷികളും സൈബർ സഖാക്കളും ഇമ്രാൻ്റെ ആരാധകരായി മാറി. അദ്ദേഹത്തിന്റെ കാരുണ്യത്തെയും ഹൃദയ ലാവണ്യത്തെയും സമാധാന പ്രേമത്തെയും നിതരാം പ്രശംസിക്കുന്നു.

മലയാളികളോളം വിശാല ഹൃദയരല്ല, പാക്കിസ്ഥാനികൾ. ഇന്ത്യാ വിരോധമാണ് പാക് രാഷ്ട്രീയത്തിൻ്റെ ആധാരശില. നേതാക്കളെ നിയന്ത്രിക്കുന്നത് സൈന്യവും തീവ്രവാദികളും അമേരിക്കൻ ഗവൺമെന്റുമാണ്. ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ച നവാസ് ഷെരീഫിനെ അധികം വൈകാതെ പട്ടാളം അട്ടിമറിച്ചു എന്നാണ് ചരിത്രം. സൈബർ സഖാക്കളുടെ പിന്തുണ കൊണ്ടു മാത്രം ഇമ്രാൻ ഖാന് എത്രകാലം ക്രീസിൽ തുടരാൻ കഴിയും? സൈന്യമോ തീവ്രവാദികളോ അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കുക എന്നാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ പോസ്റ്റ്.

English summary
Advocate Jayasankar trolls social media for showering love for Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X