ചിഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാളെടുത്ത അഭിഭാഷകര്ക്കെതിര ബാര്‍ കൗണ്‍സില്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രമേയത്തില്‍ ഒപ്പിട്ടാല്‍ ഇനി മുതല്‍ സുപ്രീം കോടതിയില്‍ പ്രാക്റ്റീസ് ചെയ്യേണ്ടി വരില്ലെന്ന് എംപിമാരായ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ ഭീഷണി. ബാര്‍ കൗണ്‍സിലിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. അഭിഭാഷകരും എംപിമാരുമായ കബില്‍ സിബല്‍, മനു അഭിഷേക് സിങ്വി, വിവേക് തന്‍ഖ എന്നിവരാണ് ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട എംപിമാരായ അഭിഭാഷകര്‍.

ഒപ്പിട്ട നടപടിയുമായി മുന്നോട്ട് പോയാല്‍ അവരുടെ പ്രാക്ടീസിങ്ങ് ലൈസന്‍സ് റദ്ദാക്കുമെന്ന് യോഗത്തില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും കൗണ്‍സില്‍ അറിയിച്ചു.
50 എംപിമാരുടെ കൈയ്യൊപ്പോടെ രാജ്യസഭയില്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തിരുമാനം. തിങ്കളാഴ്ച പ്രമേയം രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. നേരത്തേ സിപിഎം നീക്കത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ പിന്തുണ നല്‍കിയാതായാണ് വിവരം.
വിവിധ വിഷയങ്ങളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് 4 ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് ജുഡീഷ്യറിയിലെ പൊട്ടിത്തെറി പുറംലോകം അറിഞ്ഞത്. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഉള്‍പ്പെടെയുള്ള കേസുകളില്‍ ദീപക് മിശ്ര ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ചായിരുന്നു ജഡ്ജിമാര്‍ വാര്ത്താസമ്മേളമനം നടത്തിയത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications