നിമിഷങ്ങള്‍ക്കുള്ളില്‍ തീകത്തിപടര്‍ന്നു, 5 മിനുട്ട് കൊണ്ട് സ്ഫോടനം, ദൃക്സാക്ഷി വിവരണം ഇങ്ങനെ
ബെംഗളൂരു: യെലങ്കഹയില്‍ വ്യോമസേനയുടെ എയറോ ഷോ പരിസരത്തുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ദൃക്സാക്ഷികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എയറോ ഇന്ത്യയുടെ വളണ്ടിയറായെത്തിയ അഭിഷേക് തീപ്പിടുത്തതിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇവരുടെ ടെന്റിനടുത്ത് എന്തോ കത്തുന്നത് കണ്ട് ഇയാള്‍ ടീമംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുറ്റിക്കാടില്‍ എന്തോ കത്തുന്നതാണെന്നാണ് ഇവര്‍ കരുതിയത്. മിനുട്ടുകള്‍ക്കുള്ളില്‍ പാര്‍ക്കിംഗ് മേഖലയിലെ ഒരറ്റത്ത് നിന്ന് തീകത്തി തുടങ്ങുകയും പിന്നീട് വന്‍ തീപ്പിടുത്തമായി മാറുകയുമായിരുന്നു. കാറുകള്‍ പലതും പൊട്ടിത്തെറിച്ചെന്ന് അഭിഷേക് പറഞ്ഞു. ഞാനും സുഹൃത്ത് അശ്വിനും സംഭവസ്ഥലത്ത് നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

സ്ഫോടനം നടക്കുമ്പോള്‍ നിരവധി ഡ്രൈവര്‍മാര്‍ കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും സുഹൃത്തും ചേര്‍ന്ന് കാറിന്റെ വാതിലില്‍ മുട്ടി വിളിച്ച് ഇവരെ ഉണര്‍ത്തിയാണ് പുറത്തെത്തിച്ചത്. ഭാഗ്യം കൊണ്ടാണ് അവരൊക്കെ രക്ഷപ്പെട്ടത്. 15ലധികം പേരെ ഇത്തരത്തില്‍ രക്ഷപ്പെടുത്താനായി. തീ അതിവേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് അഗ്നിശമന പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയത്. കടുത്ത പുകയില്‍ മൂടിയിരുന്നു ആ സമയം. പലര്‍ക്കും ശ്വാസ തടസം വരെയുണ്ടായിരുന്നു. കാറിന്റെ ടയറുകള്‍ കത്തിയത് കൊണ്ട് വിഷപുകയായി മാറുകയായിരുന്നു. ആര്‍ക്കും പരുക്കേല്‍ക്കാതിരുന്നത് വളരെ ഭാഗ്യമാണെന്ന് അഭിഷേക് പറഞ്ഞു.
അതേസമയം തീകത്തി പടരാന്‍ തുടങ്ങി 20 മിനുട്ടുകള്‍ക്കുള്ളില്‍ അഗ്നിശമന സേനാ പ്രവര്‍ത്തര്‍ എത്തിയത് ആശ്വാസമായെന്ന് അഭിഷേക് പറയുന്നു. നിരവധി കാറുകളാണ് പൊട്ടിത്തെറിച്ചത്. ഇവിടെ വെച്ച് ആരോ സിഗരറ്റ് വലിച്ച് എറിഞ്ഞത് കൊണ്ടാണ് ഇത്ര വലിയ സ്ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. അതിന് വേണ്ടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 300 വാഹനങ്ങള്‍ കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications