എയ്റോ ഇന്ത്യ 2021; പറന്നുയർന്ന് അമേരിക്കയുടെ ബി -1 ബി ലാൻസർ ഹെവി ബോംബർ,ഒപ്പം തേജസ് യുദ്ധവിമാനങ്ങളും
ബെംഗളൂരു; ഇന്ത്യയിൽ ആദ്യമായി പറന്നുയർന്ന് അമേരിക്കയുടെ ബി -1 ബി ലാൻസർ ഹെവി ബോംബർ.ബാംഗ്ലൂര്‍ യെലഹങ്ക ബേസിൽ നടക്കുന്ന 13-ാമത് എയ്‌റോ ഇന്ത്യ 2021 ലെ വ്യോമ പ്രദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ബോംബർ വിമാനം പറത്തിയത്.ഇതിനൊപ്പം
ഇന്ത്യൻ നിർനിത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായായ തേജസ് ഉൾപ്പെടെയുള്ളവയുടെ വ്യോമപ്രദർശനവും ഉണ്ടായിരുന്നു.
Recommended Video

യുഎസ്‌എയിലെ സൗത്ത് ഡക്കോട്ടയിലെ എൽസ്‌വർത്ത് എയർഫോഴ്‌സ് ബേസിൽ നിന്നുമാണ് എയ്‌റോ ഇന്ത്യയുടെ പ്രതിരോധ എക്സിബിഷനിലും എയർ ഷോയിലും പ്രദർശിപ്പിക്കുന്നതിനായി ഒരാഴ്ച മുന്‍പ് അമേരിക്കൻ ബി -1 ബി ലാൻസർ ഇന്ത്യയിലെത്തിയത്. ലോങ് റേഞ്ച്, മള്‍ട്ടി റോള്‍ സൂപ്പര്‍ സോണിക് ബോംബറിന് അമേരിക്കയിലെ താവളങ്ങളില്‍ നിന്നും ലോകത്തെവിടെ വേണമെങ്കിലും വ്യോമ ദൗത്യങ്ങള്‍ നടത്തുവാനാകുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.
അമേരിക്കയുടെ ദീർഘദൂര ബോംബർ സേനയുടെ നട്ടെല്ലായാണ് ബി -1 ബോംബറിനെ കണക്കാക്കുന്നത്. ''137 അടി വിങ്സ്പ്ലാനും 146 അടി നീളവും 34 അടി ഉയരവും 86,183 കിലോഗ്രാം ഭാരവുമുള്ള ബോംബറിന് നാല് ജനറൽ ഇലക്ട്രിക് എഫ് 101-ജിഇ -102 ടർബോഫാൻ എഞ്ചിനുകൾ ഉണ്ട്.ബോംബറിന്‍റെ പരമാവധി ടേക്ക് ഓഫ് ഭാരം 2,16,634 കിലോഗ്രാം ആണ്. ഇതിന് 1,20,326 കിലോഗ്രാം വഹിക്കാനുള്ള ശേഷിയുണ്ട്, മണിക്കൂറിൽ 900 മൈൽ വേഗതയിൽ 30,000 അടിയിൽ പറക്കാൻ കഴിയും, ''. ബോയിംഗ് ഫാക്റ്റ്ഷീറ്റിൽ പറഞ്ഞു. 'ദി ബോൺ' എന്ന് വിളിപ്പേരുള്ള ബി -1, 2001 മുതൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലുമുള്ള യുദ്ധ പ്രവർത്തനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് യുഎസ് ഈ വ്യോമപ്രകടനത്തില്‍ പങ്കെടുക്കുന്നത്. കൊവിഡ് മഹാമാരിക്കിടയിലും പ്രമുഖ യുഎസ് പ്രതിരോധ സ്ഥാപനങ്ങൾ ഈ എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications