കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്റോ ഇന്ത്യ 2021; പറന്നുയർന്ന് അമേരിക്കയുടെ ബി -1 ബി ലാൻസർ ഹെവി ബോംബർ,ഒപ്പം തേജസ് യുദ്ധവിമാനങ്ങളും

Google Oneindia Malayalam News

ബെംഗളൂരു; ഇന്ത്യയിൽ ആദ്യമായി പറന്നുയർന്ന് അമേരിക്കയുടെ ബി -1 ബി ലാൻസർ ഹെവി ബോംബർ.ബാംഗ്ലൂര്‍ യെലഹങ്ക ബേസിൽ നടക്കുന്ന 13-ാമത് എയ്‌റോ ഇന്ത്യ 2021 ലെ വ്യോമ പ്രദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ബോംബർ വിമാനം പറത്തിയത്.ഇതിനൊപ്പം
ഇന്ത്യൻ നിർനിത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായായ തേജസ് ഉൾപ്പെടെയുള്ളവയുടെ വ്യോമപ്രദർശനവും ഉണ്ടായിരുന്നു.

Recommended Video

cmsvideo
Aero India 2021: USA flies heavy bomber B-1B with LCA Tejas
 B-1B Lancer heavy bomber i

യു‌എസ്‌എയിലെ സൗത്ത് ഡക്കോട്ടയിലെ എൽ‌സ്‌വർത്ത് എയർഫോഴ്‌സ് ബേസിൽ നിന്നുമാണ് എയ്‌റോ ഇന്ത്യയുടെ പ്രതിരോധ എക്സിബിഷനിലും എയർ ഷോയിലും പ്രദർശിപ്പിക്കുന്നതിനായി ഒരാഴ്ച മുന്‍പ് അമേരിക്കൻ ബി -1 ബി ലാൻസർ ഇന്ത്യയിലെത്തിയത്. ലോങ് റേഞ്ച്, മള്‍ട്ടി റോള്‍ സൂപ്പര്‍ സോണിക് ബോംബറിന് അമേരിക്കയിലെ താവളങ്ങളില്‍ നിന്നും ലോകത്തെവിടെ വേണമെങ്കിലും വ്യോമ ദൗത്യങ്ങള്‍ നടത്തുവാനാകുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

അമേരിക്കയുടെ ദീർഘദൂര ബോംബർ സേനയുടെ നട്ടെല്ലായാണ് ബി -1 ബോംബറിനെ കണക്കാക്കുന്നത്. ''137 അടി വിങ്സ്പ്ലാനും 146 അടി നീളവും 34 അടി ഉയരവും 86,183 കിലോഗ്രാം ഭാരവുമുള്ള ബോംബറിന് നാല് ജനറൽ ഇലക്ട്രിക് എഫ് 101-ജിഇ -102 ടർബോഫാൻ എഞ്ചിനുകൾ ഉണ്ട്.ബോംബറിന്‍റെ പരമാവധി ടേക്ക് ഓഫ് ഭാരം 2,16,634 കിലോഗ്രാം ആണ്. ഇതിന് 1,20,326 കിലോഗ്രാം വഹിക്കാനുള്ള ശേഷിയുണ്ട്, മണിക്കൂറിൽ 900 മൈൽ വേഗതയിൽ 30,000 അടിയിൽ പറക്കാൻ കഴിയും, ''. ബോയിംഗ് ഫാക്റ്റ്ഷീറ്റിൽ പറഞ്ഞു. 'ദി ബോൺ' എന്ന് വിളിപ്പേരുള്ള ബി -1, 2001 മുതൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലുമുള്ള യുദ്ധ പ്രവർത്തനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് യുഎസ് ഈ വ്യോമപ്രകടനത്തില്‍ പങ്കെടുക്കുന്നത്. കൊവിഡ് മഹാമാരിക്കിടയിലും പ്രമുഖ യുഎസ് പ്രതിരോധ സ്ഥാപനങ്ങൾ ഈ എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

കർഷക പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അമേരിക്ക; ഇന്റർനെറ്റ് വിലക്കിനും വിമർശനംകർഷക പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അമേരിക്ക; ഇന്റർനെറ്റ് വിലക്കിനും വിമർശനം

 വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി? വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?

ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ താഴേക്ക്: പൌരസ്വാന്ത്ര്യം അടിച്ചമർത്തിയത് തിരിച്ചടിയായെന്ന് റിപ്പോർട്ട്ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ താഴേക്ക്: പൌരസ്വാന്ത്ര്യം അടിച്ചമർത്തിയത് തിരിച്ചടിയായെന്ന് റിപ്പോർട്ട്

English summary
Aero India 2021; America flies B-1B Lancer heavy bomber in bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X