യു.എസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജരായ വികേഷ് പട്ടേലും അസ്രയും
വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച് കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യന്‍ വംശജരും. ജനറല്‍ ഇലക്ട്രിക് (ജി.ഇ) കമ്പനിയിലെ എയ്റോസ്പേസ് എന്‍ജിനിയര്‍ വികേഷ് പട്ടേലും കണ്‍സള്‍ട്ടന്റായ ഡോ. അസ്ര ഹുസൈന് റാസ(26)യുമാണ് അപകടത്തില്‍ മരിച്ചത്. ഇരുവരും ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മക്കളാണ്.
ജിഇ എയ്റോസ്പേസിലെ മെയിന്റനന്‍സ്, റിപ്പയര്‍, ഓപ്പറേഷന്‍സ് ട്രാന്സ്ഫോര്മേഷന് ലീഡറാണ് വികേഷ് പട്ടേല്‍. അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കില്‍ ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന വികേഷ് മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനായിരുന്നു. ഗ്രേറ്റര്‍ സിന്‍സിനാറ്റിയില്‍ നിന്നുള്ള വികേഷിനെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പുതിയ പദവിയിലേക്ക് നിയമിച്ചത്. ജോലിയുടെ ഭാഗമായി വികേഷ് രാജ്യമെമ്പാടും സഞ്ചരിക്കാറുണ്ടായിരുന്നു.

വികേഷിന്റെ വേര്‍പാട് വ്യവസായ മേഖലയില്‍ മാത്രമല്ല, ജിഇ എയ്റോസ്പേസ് ടീമിനും ഒരു വലിയ നഷ്ടമാണെന്ന് ജിഇ എയ്റോസ്പേസ് കമ്പനി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഫോക്സ്19 ടിവി ചാനലിന് നല്കിയ പ്രസ്താവനയില്‍ ജിഇ എയ്റോസ്പേസിന്റെ ചെയര്‍മാനും സിഇഒയുമായ ലാറി കല്പ്പും പട്ടേലിന്റെ മരണത്തില്‍ അനുശോചിച്ചു.
എന്ജിന് അസംബ്ലി എന്‍ജിനീയര്‍, പ്രൊഡക്ഷന്‍ പ്ലാനര്‍, സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍, ലീന്‍ ട്രാന്സ്ഫോര്മേഷന് കോച്ച്, സൈറ്റ് ലീഡര്‍ എന്നിങ്ങനെ നിരവധി റോളുകളില്‍ വികേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റാണ് അസ്ര ഹുസൈന് റാസ. മാസത്തില്‍ രണ്ടുതവണ അസ്ര വാഷിങ്ടണില്‍ നിന്ന് കന്‍സാസിലെ വിചിതയിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോകുമായിരുന്നു. ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അസ്ര ഓണേഴ്സ് ബിരുദം നേടിയത്.
20 മിനിറ്റിനുള്ളില്‍ വിമാനം ലാന്‍ഡ് ചെയ്യുമെന്ന് അസ്ര ഭര്‍ത്താവായ ഹമാദ് റാസയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അസ്രയെ കൂട്ടാനായി ഹമാദ് റീഗന് എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഹമാദ് അസ്രയ്ക്ക് മറുപടി അയച്ചെങ്കിലും അതു വായിച്ചിരുന്നില്ല. അപ്പോഴാണ് എന്തോ സംഭവിച്ചതായി ഹമാദിന് മനസിലായത്. തുടര്‍ന്ന് നിരവധി ആംബുലന്‍സുകള്‍ പോകുന്നത് കണ്ടതോടെ വല്ലാത്ത അവസ്ഥയിലായതായി ഹമാദിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാഷിങ്ടണില്‍ ആര്‍മി ഹെലികോപ്ടറും യാത്രാ വിമാനവും കൂട്ടിയിച്ചുണ്ടായ അപകടം അമേരിക്കയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. ഹെലികോപ്ടറിലെ മൂന്ന് സൈനികരും 64 വിമാനയാത്രക്കരും ഉള്‍പ്പെടെ 67 പേര് ദുരന്തത്തില്‍ കൊല്ലപ്പെട്ടു. 41 പേരുടെ മൃതദേഹം നദിയില്‍ നിന്നു കണ്ടെടുത്തു. 28 പേരെ തിരിച്ചറിഞ്ഞു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications