കര്‍സായിക്ക് കുഞ്ഞു പിറന്നു;ഇന്ത്യയിലെ ഗുഡ്ഗാവില്‍
ഗുഡ്ഗാവ്: അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് കര്‍സായിക്ക് ഇന്ത്യയില്‍ കുഞ്ഞ് പിറന്നു. ഒരു സുന്ദരി പെണ്‍കുഞ്ഞ്.
തെറ്റിദ്ധരിക്കണ്ട. ഹമീദ് കര്‍സായിയുടെ സ്വന്തം ഭാര്യ തന്നെയാണ് കുട്ടിയെ പ്രസവിച്ചത്. ഗുഡ്ഗാവിലെ ആശുപത്രിയില്‍ മാര്‍ച്ച് അഞ്ചിന് രാവിലെയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഗുഡ്ഗാവിലെ ഫോര്‍ടിസ് മെമ്മോറിയല്‍ റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചായിരുന്നു അഫ്ഗാന്റെ പ്രഥമ വനിത തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ആദ്യ രണ്ട് പ്രസവങ്ങളും സ്വന്തം നാട്ടില്‍ വച്ചായിരുന്നു. എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങള്കാരണം അഫ്ഗാനിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പ്രസവം ഇന്ത്യയിലെ ഏതെങ്കിലും മികച്ച ആശുപത്രിയിലാക്കാന്‍ നിര്‍ദ്ദേശിച്ചത്.
തന്റെ പ്രിയ പുത്രിയേയും ഭാര്യയേയും കാണാനിയ കര്‍സായി ഗുഡ്ഗാവില്‍ എത്തുകയും ചെയ്തു. ബുധനാഴ്ച ദില്ലിയിലെത്തിയ കര്‍സായി ആശുപത്രിയിലെത്തി മകളേയും ഭാര്യയേയും കണ്ടു. ഇരുപത് മിനിട്ടോളം അവര്‍ക്കൊപ്പം ചെലവഴിച്ച ശേഷം മടങ്ങി. കൊളംബോയിലേക്കുള്ള യാത്രാമധ്യേയാണ് കര്‍സായി ദില്ലിയില്‍ ഇറങ്ങിയത്.
ഒരാഴ്ച മുമ്പാണ് കര്‍സായിയുടെ ഭാര്യയെ ഗുഡ്ഗാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുക്കളോടൊപ്പമാണ് അഫ്ഗാന് പ്രഥമ വനിത ഇന്ത്യയിലെ ആശുപത്രിയില്‍ എത്തിയത്. പ്രസവം കഴിഞ്ഞ് ഹമീദ് കര്‍സായി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം തന്നെ ഈ വിവരം അറിഞ്ഞത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications