ഇന്ത്യ വഴി ലണ്ടനില്‍ കടക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ യുവതികള്‍ക്ക് 3 മാസം തടവ്
രാജ്യത്തെ അസ്ഥിരതയില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യവഴി ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് അഫ്ഗാനിസ്ഥാന്‍ യുവതികള്‍ക്ക് തടവുശിക്ഷ
മുംബൈ: രാജ്യത്തെ അസ്ഥിരതയില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യവഴി ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് അഫ്ഗാനിസ്ഥാന്‍ യുവതികള്‍ക്ക് തടവുശിക്ഷ. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിനാണ് രണ്ട് യുവതികളെ മൂന്നുമാസം തടവിനും 500 പിഴയടക്കാനും അന്ധേരി കോടതി ശിക്ഷിച്ചത്. ഇവര്‍ക്കൊപ്പം പതിമൂന്നുവയസുള്ള ആണ്‍കുട്ടിയുമുണ്ടായിരുന്നു. കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
ഇരുപതുവയസും 42 വയസുമുള്ള യുവതികള്‍ ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. രാജ്യത്ത് താമസിക്കുന്നതില്‍ ഭയമുണ്ടെന്നും ഇതേ തുടര്‍ന്ന് ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും മുതിര്‍ന്ന സ്ത്രീ കോടതിയില്‍ പറഞ്ഞു. ഇതിനായി 35,000 ഡോളറാണ് അഫ്ഗാനിസ്ഥാനിലെ ഏജന്റ് ഈടാക്കിയതെന്നും ഇവര്‍ വെളിപ്പെടുത്തി.

2017 ജൂണ്‍ രണ്ടാംവാരമാണ് ഇവര്‍ ദില്ലിയിലെത്തിയത്. ഇവരുടെ കൈയ്യിലുണ്ടായിരുന്നതാകട്ടെ വ്യാജ ബള്‍ഗേറിയന്‍ പാസ്‌പോര്‍ട്ടും. ദില്ലിയിലെ പരിശോധനയ്ക്കിടെ അധികൃതര്‍ക്ക് തോന്നിയ സംശയമാണ് ഇവരുടെ അറസ്റ്റിന് വഴിവെച്ചത്. പാസ്‌പോര്‍ട്ട് ബള്‍ഗേറിയന്‍ എംബസിക്ക് കൈമാറിയശേഷം എംബസിയുമായി ബന്ധപ്പെടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പിടിക്കപ്പെടുമെന്ന് വ്യക്തമായതോടെ ഇവര്‍ ഇവരുടെ കൈയ്യിലുണ്ടായിരുന്ന അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മുംബൈ വഴി സ്വന്തം രാജ്യത്തെത്താനായിരുന്നു തീരുമാനം. എന്നാല്‍, മുംബൈ എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ അവര്‍ ഇന്ത്യയിലെത്തിയതിന്റെ തെളിവ് പാസ്‌പോര്‍ട്ടില്‍ കണ്ടെത്താനായില്ല. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications