കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ കിട്ടില്ലെന്ന് ഭയം സൈനികന്‍ ചെയ്തത്: ഒടുവില്‍ അറസ്റ്റും പുലിവാലും, കേസും പണി കൊടുത്തു!!

ദില്ലി റെയില്‍വേ കണ്‍ട്രോള്‍ റൂമിലാണ് ബോംബ് രാജധാനി എക്സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍കോള്‍ ലഭിച്ചത്

Google Oneindia Malayalam News

ആഗ്ര: ട്രെയിന്‍ കിട്ടില്ലെന്ന് കരുതി വ്യാജബോംബ് ഭീഷണി മുഴക്കിയ സൈനികന്‍ അറസ്റ്റില്‍. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ രാജ്യത്ത് അതീവ സുരക്ഷയൊരുക്കിയിരിക്കുന്ന സാഹചര്യത്തിലാണ് സൈനികന്‍റെ വ്യാജ ബോംബ് ഭീഷണി. അവധിയ്ക്ക് ശേഷം തിരിച്ചുപോകുന്ന സൈനികനാണ് രാജധാനി ട്രെയിന്‍ കിട്ടുന്നതിനായി സൂത്രവിദ്യ ഒപ്പിച്ചത്. ഇതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച റെയില്‍വേ അധികൃതര്‍ തിരച്ചിലും ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സൈനികന്‍റെ പങ്ക് വെളിപ്പെട്ടത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദില്ലി റെയില്‍വേ കണ്‍ട്രോള്‍ റൂമിലാണ് ബോംബ് രാജധാനി എക്സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍കോള്‍ ലഭിക്കുന്നത്. വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ദില്ലി- ബെംഗളൂരു രാജധാനി എകസ്പ്രസ് നിര്‍ത്തിയിട്ട് രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ട്രെയിനില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

 ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

ദില്ലിയിലെ റെയില്‍വേ കണ്‍ട്രോള്‍ റൂമിലേയ്ക്ക് വന്ന ഫോണ്‍ കോളിന്‍റെ കോളര്‍ ഐഡി പരിശോധിച്ചതോടെയാണ് സൈനികന്‍ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

നായിക് മുഹമ്മദ് അലി

നായിക് മുഹമ്മദ് അലി

27 എയര്‍ ഡിഫന്‍സ് റെജിമെന്‍റിലെ ഉദ്യോഗസ്ഥനായ നായിക് മുഹമ്മദ് അലിയാണ് വ്യാജ ഫോണ്‍ കോളില്‍ ഭീതി പടര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. ജലന്ദറില്‍ നിയമിതനായ അലി വിവാഹത്തര്‍ക്കം തീര്‍ക്കുന്നതിന് വേണ്ടി വീട്ടിലേയ്ക്ക് പോയി മടങ്ങിവരുമ്പോഴായിരുന്നു സംഭവം.

കേസില്‍ കുടുങ്ങി

കേസില്‍ കുടുങ്ങി

നായിക് മുഹമ്മദ് അലിയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ജിആര്‍പി ആഗ്ര കന്‍റോണ്‍മെന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ മണികണ്ഠ് ശര്‍മ വ്യക്തമാക്കി. ട്രെയിനില്‍ നടത്തിയ തിരച്ചിലിനും ചോദ്യം ചെയ്യലിനുമിടെ ഇയാള്‍ പോലീസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

ട്രെയിന്‍ പരിശോധിച്ചു

ട്രെയിന്‍ പരിശോധിച്ചു

ഹസ്റത്ത് നിസാമുദ്ദീന്‍ സ്റ്റേഷനും ആഗ്ര കന്‍റോണ്‍മെന്‍റ് സ്റ്റേഷനുമിടയില്‍ ഹാള്‍ട്ട് ഇല്ലാത്തതിനാല്‍ ട്രെയിന്‍ ആഗ്ര സ്റ്റേഷനുമിടയില്‍ എത്തിയപ്പോള്‍ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തിയത്.

 പിന്നില്‍ മാനസിക സമ്മര്‍ദ്ദം

പിന്നില്‍ മാനസിക സമ്മര്‍ദ്ദം

വൈവാഹിക പ്രശ്നങ്ങളെത്തുടര്‍ന്ന് സൈനികന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഇത് മൂലമാണ് ഇത്തരമൊരു തെറ്റായ തീരുമാനമെടുത്തതെന്നും പോലീസ് പറയുന്നു. ​എന്നാല്‍ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായിരുന്നതിനാല്‍ സംഭവം ഭീതി പടര്‍ത്തുകയായിരുന്നു.

English summary
At a time when the entire country, especially areas neighbouring the national capital are on high alert for Independence Day, an Indian Army soldier returning home on vacation allegedly made a hoax call to stop a train because he did not want to miss it. The call triggered a security alert and the train was thoroughly searched. After the soldier's role was discovered, he was arrested and booked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X