കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയില്‍ കൊണ്ടു വരാമെന്ന് സുപ്രീംകോടതി: മാറ്റുന്നത് മധ്യപ്രദേശിലേക്ക്!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടു വരാമെന്ന് സുപ്രീംകോടതി. ആഫ്രിക്കന്‍ ചീറ്റയെ നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ നൗരദേഹി വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനുള്ള പദ്ധതിക്ക് എതിരല്ലെന്ന് ആഗസ്റ്റില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കടുവ-ചീറ്റ സംഘട്ടനത്തിന് തെളിവുകളൊന്നുമില്ലെന്നും അതിനാല്‍ ഒരു അഭിഭാഷകന്റെ മേല്‍നോട്ടത്തില്‍ മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീറ്റ വന്യജീവി സങ്കേതത്തില്‍ അതിജീവീക്കുമോയെന്ന ബെഞ്ചിന്റെ ചോദ്യത്തില്‍ കടുവ, പുള്ളിപ്പുലി തുടങ്ങിയ വിവിധ മൃഗങ്ങള്‍ ഈ വന്യജീവി സങ്കേതത്തില്‍ ഉണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വസീം ഖാദ്രി കോടതിയെ അറിയിച്ചു. ഇദ്ദേഹമാണ് ദേശീയ വന്യജീവി സംരക്ഷണ അതോറിറ്റിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

മോദിക്ക് സമ്പദ്ഘടനയെ പറ്റി അറിയില്ല... ഇന്ത്യയുടെ പ്രതിച്ചായ ബിജെപി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധിമോദിക്ക് സമ്പദ്ഘടനയെ പറ്റി അറിയില്ല... ഇന്ത്യയുടെ പ്രതിച്ചായ ബിജെപി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

ചീറ്റയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും താമസിപ്പിക്കാനും സാധ്യമാകുന്ന ഇടങ്ങള്‍ കണ്ടെത്തണമെന്നും ഇതിനായി ഒരു കര്‍മ്മ പദ്ധതി വികസിപ്പിക്കുമെന്നും എന്‍ടിസിഎ അറിയിച്ചു. മധ്യപ്രദേശിലെ നൗറദേഹി വന്യജീവി സങ്കേതത്തില്‍ ചീറ്റയെ താമസിപ്പിക്കാമെന്നും അതിനായി സര്‍ക്കാര്‍ കത്തെഴുതിയിട്ടുണ്ടെന്നും അതോറിറ്റി കോടതിയെ നേരത്തെ അറിയിച്ചു. രാജ്യത്ത് ചീറ്റകളെ വീണ്ടും അവതരിപ്പിക്കുന്നതില്‍ സുപ്രീംകോടതിക്ക് നിരോധനമില്ലെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് കോടതിയെ സമീപിക്കുന്നതെന്ന് എന്‍ടിസിഎ നേരത്തെ അറിയിച്ചിരുന്നു.

sc-15802

നമീബിയയില്‍ നിന്ന് ചീറ്റകളെ കൈമാറ്റം ചെയ്യുന്നതില്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് ഐയുസിഎന്‍ പറഞ്ഞതായി കോടതിയെ അറിയിച്ചു. ആഫ്രിക്കയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലെ അനുയോജ്യമായ ഇടങ്ങളിലേക്ക് മാറ്റുന്നതിന് നിയമാനുസൃതമായി നടപടി സ്വീകരിക്കാമെന്ന് 2013ലെ വന്യജീവി കേസില്‍ പറയുന്നു. ഇത് കൂടി പരിഗണിച്ച് കൊണ്ടാണ് ഇപ്പോഴത്തെ വിധി. 1947ലാണ് ഇന്ത്യയിലെ അവസാന പുള്ളി ചീറ്റ ചത്തത്. 1952ല്‍ ഈ മൃഗത്തിന് രാജ്യത്ത് വംശനാശം സംഭവിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു.

English summary
African Cheetah To Be Brought In, Supreme Court Clears Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X