Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഫ്രിക്കന്‍ യുവതിയെ ഓട്ടോയില്‍ നിന്ന് തള്ളിയിട്ട് മര്‍ദ്ദിച്ചു; സംഭവം ദില്ലിയില്‍!

ദില്ലി: ആഫ്രിക്കന്‍ യുവതിയെ ഓട്ടോയില്‍ നിന്ന് തള്ളിയിട്ട് മര്‍ദ്ദിച്ചു. ആഫ്രിക്കന്‍ വംശജനായ വിദ്യാര്‍ത്ഥിയെ ദില്ലിയിലെ നോയിഡയില്‍ വച്ച് സംഘം ചേര്‍ന്ന് ആക്രമിച്ചതിന് പിന്നാലെയാണ് ആഫ്രിക്കന്‍ വനിതയ്ക്ക് നേരെയുള്ള ആക്രമണവും. കോളേജിലേയ്ക്ക് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയ അപരിചിതരാണ് പെണ്‍കുട്ടിയെ ഓട്ടോയില്‍ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിച്ചത്.

ദക്ഷിണ ദില്ലിയിലെ നോളജ് പാര്‍ക്കിലായിരുന്നു സംഭവം. സംഭവത്തില്‍ പരിക്കേറ്റ യുവതിയെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ ദില്ലിയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെയുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത്.

web-

കഴിഞ്ഞ ദിവസം നൈജീരിയന്‍ യുവാവിനെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.

പ്ലസ്ടു വിദ്യാര്‍ത്ഥി മയക്കുമരുന്ന് കഴിച്ച് മരിച്ച സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായെത്തിയ ജനക്കൂട്ടമാണ് നൈജീരിയന്‍ പൗരന്‍ മയക്കുമരുന്ന് വിതരണം ചെയ്‌തെന്നാരോപിച്ച് ആക്രമിച്ചത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടെം റിപ്പോര്‍ട്ടില്‍ മയക്കുമരുന്ന് അധികമായി അകത്തുചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+