കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘാലയയില്‍ അഫ്‌സ്പ പിന്‍വലിച്ചു. അരുണാചലിലെ എട്ടിടങ്ങളിലും ഇനി സൈനിക നിയമമില്ല, മേഖല ശാന്തം!!

മേഘാലയയില്‍ അഫ്‌സ്പ പിന്‍വലിച്ചു

Google Oneindia Malayalam News

ദില്ലി: വിവാദ സൈനിക നിയമം അഫ്‌സ്പ വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയിലും അരുണാചല്‍ പ്രദേശിലെ എട്ട് ഇടങ്ങളിലും പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് നിയമം പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. അതേസമയം അരുണാചല്‍ പ്രദേശിലെ ചിലയിടങ്ങളില്‍ നിയമം തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ അരുണാചല്‍ പ്രദേശില്‍ അഫ്‌സ്പ നിലനില്‍ക്കുന്നത് എട്ട് പ്രദേശങ്ങളായി ചുരുങ്ങി.

1

2017ല്‍ ഇത് 16 ആയിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടാണ് നിയമം പിന്‍വലിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തെ ത്രിപുരയിലും സര്‍ക്കാര്‍ അഫ്‌സ്പ പിന്‍വലിച്ചിരുന്നു. ഈ മേഖലയില്‍ സര്‍ക്കാരിനെതിരായി പോരാട്ടം നടത്തുന്ന തീവ്രവാദികള്‍ കീഴടങ്ങുകയാണെങ്കില്‍ ഇവരെ പുനരധിവസിപ്പിക്കുന്നതില്‍ നാലു ലക്ഷം രൂപ വരെ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഇത് ഒരു ലക്ഷമായിരുന്നു. 1958ലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ(ആര്‍മ്ഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

2

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദം ശക്തമാവുന്ന സാഹചര്യത്തിലായിരുന്നു ഈ നിയമം കൊണ്ടുവന്നത്. വിദേശികള്‍ സന്ദര്‍ശിക്കുന്ന മണിപൂര്‍, മിസോറം, നാഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങളില്‍ ഇളവ് വരുത്താനും സര്‍ക്കാര്‍നേരത്തെ തയ്യാറായിരുന്നു. അതേസമയം പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നിവര്‍ക്കുള്ള നിയന്ത്രണം തുടരുമെന്നും ഇന്ത്യ പറയുന്നു. കഴിഞ്ഞ നാലു വര്‍ഷം ഇവിടെയുള്ള വിഘടനവാദ ശ്രമങ്ങള്‍ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് നിയമം ശക്തമാക്കി നിലനിര്‍ത്തേണ്ടതില്ല. സാധാരണക്കാര്‍ മരിക്കുന്നതില്‍ 83 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. സൈനികരുടെ മരണത്തിലും കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമവുമായി മുന്നോട്ടു പോകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ട്. നേരത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ നിയമം പിന്‍വലിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

പഞ്ചുബരാഹിയില്‍ പുരുഷന്‍മാര്‍ക്ക് ക്ഷേത്രപ്രവേശനം, സ്ത്രീകളുടെ ദളിത് ക്ഷേത്രം, 400 കൊല്ലത്തെ ചരിത്രംപഞ്ചുബരാഹിയില്‍ പുരുഷന്‍മാര്‍ക്ക് ക്ഷേത്രപ്രവേശനം, സ്ത്രീകളുടെ ദളിത് ക്ഷേത്രം, 400 കൊല്ലത്തെ ചരിത്രം

ലിഗയുടേത് ആത്മഹത്യയല്ല, കൊന്നതാണ്.. സത്യമറിയാതെ പിന്നോട്ടില്ലെന്ന് ഉറച്ച് സഹോദരിലിഗയുടേത് ആത്മഹത്യയല്ല, കൊന്നതാണ്.. സത്യമറിയാതെ പിന്നോട്ടില്ലെന്ന് ഉറച്ച് സഹോദരി

English summary
afspa removed from meghalaya and some parts of arunachal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X