2000 രൂപയുടെ നോട്ടുകൾ കൊണ്ട് നിറഞ്ഞ് ക്ഷേത്രഭണ്ഡാരങ്ങൾ; കാരണം ആർബിഐയുടെ തീരുമാനം
ഹൈദരാബാദ്: 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള ആർബിഐ തീരുമാനത്തിന് പിന്നാലെ ക്ഷേത്രഭണ്ഡാരത്തിൽ 2000 രൂപാ നോട്ടുകൾ നിറയുന്നു. ഹൈദരാബാദിലെ വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽ ഇപ്പോൾ ഭക്തർ നിക്ഷേപിക്കുന്നത് 2000 രൂപയാണ്.
റിസർവ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ യദാദ്രി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ രണ്ട് ലക്ഷം രൂപയുടെ 2000 നോട്ടുകളാണ് ലഭിച്ചത്. നേരത്തെ രണ്ടായിരത്തിന്റെ ഒന്നോ രണ്ടോ നോട്ടുകളാണ് ലഭിച്ചിരുന്നത്. ഭണ്ഡാരത്തിൽ മാത്രമല്ല, ക്ഷേത്രത്തിൽ പൂജകൾക്ക് ചീട്ടാക്കുന്നതിനും പൂജക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനും പ്രസാദത്തിനും 2000 രൂപയുടെ നോട്ടുകൾ നൽകുന്നുണ്ട്.

"നേരത്തെ, ഒന്നോ രണ്ടോ 2000 രൂപയുടെ നോട്ടുകൾ ആയിരുന്നു സംഭവനയായി ലഭിച്ചിരുന്നത്. എന്നാൽ ആർബിഐയുടെ പ്രഖ്യാപനത്തിന് ശേഷം, ഭണ്ഡാരങ്ങളിൽ 2,000 ന്റെ നോട്ടുകൾ എത്തുന്നതിൽ ഗണ്യമായ വർധനയുണ്ടായതായി ഞങ്ങൾ കണ്ടു," യാദഗിരിഗുട്ട ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ (ഇഒ) എൻ ഗീത പറഞ്ഞു.
അതേസമയം, ഭക്തരിൽ നിന്ന് 2000 നോട്ടുകൾ സ്വീകരിക്കാൻ എൻഡോവ്‌മെന്റ് വകുപ്പ് ക്ഷേത്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2000 നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് ആർബിഐ മാർഗനിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന സർക്കാർ ഞങ്ങളോട് ആവശ്യപ്പെട്ടു.
ക്ഷേത്ര കൗണ്ടറുകളിൽ നിന്ന് സേവാ ടിക്കറ്റ്, പൂജാസാമഗ്രികൾ, പ്രസാദം എന്നിവ വാങ്ങുന്ന ഭക്തർ 2000 നോട്ടുകളാണ് ഉപയോഗിക്കുന്നത്. 2,000 നോട്ടുകൾ നിക്ഷേപിക്കാൻ ആർബിഐ സെപ്റ്റംബർ അവസാനം വരെ സമയം നൽകിയതിനാൽ തങ്ങൾ അവരെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നാണ് ഒരു താൽക്കാലിക എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞത്. റിസർവ് ബാങ്ക് സെപ്റ്റംബർ വരെ നോട്ടു മാറുന്നതിന് സാവകാശം നൽകിയിട്ടുള്ളതിനാൽ ഭക്തരെ പിന്തിരിപ്പിക്കാറില്ലെന്ന് ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ എൻ.ഗീത പറഞ്ഞു.
ഭദ്രാചലം സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം, വെമുലവാട ശ്രീരാജ രാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ അധികൃതർ ഇതുവരെ പണം എണ്ണിയിട്ടില്ല. രണ്ടായിരത്തിന്റെ നോട്ടുകൾ ഗണ്യമായ തോതിൽ ലഭിക്കുന്നുണ്ടെന്ന് ഭദ്രാചലം ക്ഷേത്രം ഇഒ എൽ രാമാദവി പറഞ്ഞത്, അടുത്തയാഴ്ച ഭണ്ഡാരം തുറന്നാൽ മാത്രമേ അറിയാൻ കഴിയൂവെന്ന് വെമുലവാഡ ക്ഷേത്രം ഇഒ കൃഷ്ണ പ്രസാദ് പറഞ്ഞു.
2016ലെ നോട്ട് നിരോധന സമയത്തും ക്ഷേത്ര ഭണ്ഡാരങ്ങൾ 500 രൂപാ നോട്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു.അതേസമയം, സെപ്റ്റംബര്‍ 30 വരെ 2000ന്റെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications