കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കനിശ്രിയുടെ ശസ്ത്രക്രിയ കഴിഞ്ഞു.. വൺഇന്ത്യ വായനക്കാർക്ക് നന്ദി!

  • By Desk
Google Oneindia Malayalam News

ഒടുവില്‍ എന്റെ രണ്ടു പെണ്‍മക്കളും ഒരുമിച്ചിരുന്ന് കളിക്കുന്നതും പുഞ്ചിരിക്കുന്നതും ഞാന്‍ കണ്ടു, ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി. കുഞ്ഞിന് രോഗമാണെന്ന് അറിഞ്ഞതുമുതല്‍ രാജേഷ് നിസ്സഹായനായിരുന്നു. ശസ്ത്രക്രിയയിലുടെ മാത്രമേ കുഞ്ഞ് കനിശ്രിയുടെ ഹൃദയത്തിന്റെ രോഗം ഭേദമാക്കാന്‍ സാധിക്കുകയുള്ളു. പക്ഷേ അത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടത്താനുള്ള വരുമാനം രാജേഷിന് ഇല്ലായിരുന്നു. നിങ്ങളാണ് അയാളുടെ മകളെ രക്ഷിക്കാന്‍ സഹായിച്ചത്. നിങ്ങളുടെ മഹാമനസ്‌കതയ്ക്ക് നന്ദി. കനിശ്രി ഇപ്പോള്‍ അമ്മയുടെ സ്‌നേഹനിര്‍ഭരമായ കൈകളിലാണ്.

നിങ്ങളുടെ സഹായവും ദൈവത്തിന്റെ ക‍ൃപയും കൊണ്ട് രണ്ടുപേരും വലിയ കഷ്ടകാലം മറികടന്നു. എന്നാൽ അവർക്ക് ഇപ്പോഴും സഹായം ആവശ്യമാണ്. നിങ്ങൾ ഇവരെയും സഹായിക്കുമോ.

ആദ്യത്തെ കുട്ടിയെ നഷ്ടപ്പെട്ട ശേഷം ഈ പാവപ്പെട്ട കൂലിപ്പണിക്കാരൻ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാൻ കഷ്ടപ്പെടുന്നു

മൂന്ന് സർജറികൾക്ക് ശേഷവും ഈ കുട്ടി ശ്വാസത്തിനായി കഷ്ടപ്പെടുന്നു

കനിശ്രിയുടെ ഹൃദയം തകരാറിലാണെന്ന് ഡോക്ടര്‍മാര്‍ സ്ഥീരികരിച്ചപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു രാജേഷ്.രാജേഷിന്റെയും ഭാര്യയുടെയും മകളായി 2017 മെയ് മാസത്തിലാണ് കനിശ്രി ജനിക്കുന്നത്.അവരുടെ രണ്ടാമത്തെ കുട്ടിയായിരുന്നു അവള്‍. കനിശ്രി ജനിച്ചപ്പോള്‍ വീണ്ടും അച്ഛനമ്മമാരായതിന്റെ സന്തോഷത്തിലായിരുന്നു രാജേഷും അഹേത്തിന്റെ ഭാര്യയും.വാക്‌സിനേഷന്‍ ചെയ്യാനായി കനിശ്രിയെ കൊണ്ടു പോയ അന്ന് അവളുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത് കൃത്യമായല്ല എന്ന ഡോക്ടര്‍മാര്‍ കണ്ടെത്തി.

baby-kanisiri

അവരുടെ നിര്‍ദേശ പ്രകാരം അപ്പോളോ ആശുപത്രിയില്‍ വെച്ച് നടത്തുന്ന ആരോഗ്യ ക്യാമ്പില്‍ കനിശ്രിയെ കൊണ്ടുപോയി. ക്യാമ്പ് തികച്ചും സൗജന്യമായിരുന്നു. അതുകൊണ്ടുതന്നെ രോഗം നിര്‍ണയം ചെയ്യാനുള്ള ചെലവ് ഒഴിവായി കിട്ടി. ക്യാമ്പിലൂടെ കനിശ്രിക്ക് ഗുരുതരമായ ഹൃദ്രോഗമാണെന്ന് (fallout hypoplastic PV)ഡോക്ടര്‍മാര്‍ കണ്ടെത്തി. 5ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്കു മാത്രമേ അവളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയുള്ളു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പിന്നീട് കുഞ്ഞ് കനിശ്രിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്താനുള്ള പണം കണ്ടെത്താനായി കഷ്ടപെടുകയായിരുന്നു രാജേഷ്. ലോണിനായി അവര്‍ അപേക്ഷിച്ച അപേക്ഷകളെല്ലാം തള്ളികളഞ്ഞു. ആ കുടുംബത്തിന് യാതൊരു വിധ ഇന്‍ഷൂറന്‍സുകളും ഇല്ലായിരുന്നു, കൂടാതെ അവരുടെ കുടുംബത്തിലുള്ള ആര്‍ക്കും അത്തരത്തില്‍ ഒരു വലിയ ചെലവ് വഹിക്കാനുള്ള ശേഷി ഇല്ലായിരുന്നു.

apollo-1

ഒരു വര്‍ഷം കഴിഞ്ഞു, എന്നാല്‍ ശസ്ത്രക്രിയ നടത്താനുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇക്കാലയളവില്‍ രാജേഷിന്റെ വരുമാനത്തിലൂടെ കനിശ്രീയുടെ ചികിത്സ നടത്തി. എന്നാല്‍ ഇപ്പോള്‍ അവള്‍ ഏറെ ക്ഷീണിതയാണ്. ഹൃദയത്തിന്റെ അവസ്ഥ കാരണം അവളുടെ ശരീരമാകെ നീല നിറമായിരിക്കുകയാണ്. രാജേഷിന്റെ എല്ലാ പ്രതീക്ഷയും അവസാനിച്ചു.എന്നാല്‍ അപ്പോഴേക്കും ജനങ്ങള്‍ സഹായത്തിനെത്തി. നൂറുകണക്കിന് അപരിചിതര്‍ അയാളുടെ മകളുടെ ചികിത്സ നടത്താനുള്ള പണം നല്‍കാന്‍ തയ്യാറായി.

262 പേരുടെ മഹാമനസ്‌കതയ്ക്കു നന്ദി, മകളുടെ ചികിത്സ നടത്താന്‍ 4 ലക്ഷം രൂപ സ്വരൂപിക്കാന്‍ രാജേഷിന് കഴിഞ്ഞു. രണ്ട് ആഴ്ചകൊണ്ട് പണം സ്വരൂപിച്ചു.ജൂണ്‍ 25ന് കനിശ്രിയുടെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അവസ്ഥ നിരീക്ഷിക്കാന്‍ അവളെ പോസ്റ്റ് ഓപ്പറേറ്റീവ് കെയറിലേക്ക് മാറ്റി.ഭാഗ്യവശാല്‍ അവള്‍ അലര്‍ജിയുടെ യാതൊരുവിധ അടയാളങ്ങളും കാണിച്ചില്ല. മാത്രമല്ല അവളുടെ അവസ്ഥ ഇപ്പോള്‍ ഏറെ മെച്ചപെട്ടിട്ടുണ്ട്‌

കനിശ്രിയെ ഇത്രയും സന്തോഷവതിയായിട്ട് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.എന്റെ രണ്ട് പെണ്‍മക്കളും ഒരുമിച്ചിരുന്നു കളിക്കുന്നത് ചിരിക്കുന്നതും ഞാന്‍ കണ്ടു. കനിശ്രിയുടെ ശസ്ത്രക്രിയ നടത്താന്‍ സഹായിച്ച ഒരോരുത്തരോടുമുള്ള നന്ദി രാജേഷ് പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X