കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണത്തിന് പത്ത് വയസ്... മുറിവുണങ്ങി..ഓര്‍മകള്‍ മങ്ങാതെ താജ് ഹോട്ടല്‍

  • By Desk
Google Oneindia Malayalam News

മുംബൈ: പത്ത് വര്‍ഷത്തിന് മുമ്പ് മുംബൈ താജ് ഹോട്ടലില്‍ അരങ്ങേറിയ ഭീകരാക്രമണത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല.2008 നവംബര്‍ 26 ന് ഇന്ത്യയുടെ വാണിജ്യതലസ്ഥാനം ലോകശ്രദ്ധയാകര്‍ഷിച്ചത് പാകിസ്താന്‍ തീവ്രവാദികളുടെ വെടിയൊച്ചകള്‍ കേട്ടിട്ടാണ്.നഗരത്തിന്റെ ഹൃദയഭാഗത്തെ രണ്ട് ആഢംബര ഹോട്ടലുകളായ താജ് ടവര്‍,ഒബ്രോയ് ട്രിഡന്‍്‌റ്, നരിമാന്‍ ഹൗസ് ജ്യൂത കേന്ദ്രം,ടൂറിസ്റ്റ് റെസ്‌റ്റോറന്റായ ലിയോപോള്‍ഡ് കഫെ, മെട്രോ സിനിമ,തിരക്കേറിയ ഛത്രപതി ശിവജി ടെര്‍മിനല്‍, ടൈംസ് ഓഫ് ഇന്ത്യ കെട്ടിടെ എന്നി എട്ട് കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടന്നു.

<strong>ഗോത്രവർഗക്കാർക്ക് തേങ്ങയും ഇരുമ്പും നൽകി ജോണിന്റെ മൃതദേഹം വീണ്ടെടുക്കാമെന്ന് നരവംശ ശാത്രജ്ഞർ</strong>ഗോത്രവർഗക്കാർക്ക് തേങ്ങയും ഇരുമ്പും നൽകി ജോണിന്റെ മൃതദേഹം വീണ്ടെടുക്കാമെന്ന് നരവംശ ശാത്രജ്ഞർ

മൂന്നു ദിവസം നീണ്ടുനിന്ന അരുംകൊലയില്‍ വിദേശികളടക്കം 166 ആളുകള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലാണ് ഏറ്റവും അധികം ആക്രമണത്തിനിരയായത്.31 ആളുകള്‍ ഹോട്ടലിനകത്ത് കൊല്ലപ്പെട്ടു.അതിഥികളും ആദിതേയരും ഇതില്‍ ഉള്‍പ്പെടുന്നു.10 വര്‍ഷം കഴിഞ്ഞ് 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഹോട്ടലില്‍ ഇന്നും അന്നത്തെ ഭീകരാക്രമണത്തിന്റെ ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്.

mumbai-terrorist-attack

എന്നാല്‍ ഭീകരാക്രമണദിനങ്ങള്‍ ആരും മറന്നിട്ടില്ല.ആക്രമണത്തിന് ഇരയായവരുടെ സ്മാരകം താജിലെ അതിഥികളെ വരവേല്ക്കുന്നു.താജ് ഒരു ഹോട്ടലല്ല മറിച്ച് മുംബൈയുടെ സ്മാരകമാണ്,ഇവിടെ അരങ്ങേറിയ ഭീകരാക്രമണം മുംബൈയ്ക്ക് മേല്‍ ഉണ്ടായതാണെന്ന് ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി സിഇഒ പറയുന്നു.ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനായ ലഷ്‌കര്‍ ഇ തൊയിബയുടെ പങ്ക് ഇന്ത്യ ചൂണ്ടിക്കാട്ടിയെങ്കിലും ഇസ്ലാമാബാദ് ഇത് നിക്‌ഷേധിച്ചു.


രാജ്യം നയതന്ത്രവുമായി മുന്നേറിയപ്പോള്‍ താജ് ഹോട്ടല്‍ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്കി,ഹോട്ടലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപിടിച്ചു.2 വര്‍ഷം കൊണ്ട് താജ് പഴയപടിയായി.മുംബൈ ഭീകരാക്രമണം നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കി കാരണം ആക്രമണത്തിന്റെ പ്രത്യാഘതങ്ങള്‍ വളരെ വലുതയിരുന്നു. 2012ല്‍ അവശേഷിച്ച ഒരേയൊരു ഭീകരനെ ഇന്ത്യ വധിച്ചു.എല്ലാം മറന്നു.എന്നാല്‍ ഇന്നും മുറിവുണങ്ങാത്ത ഓര്‍മയില്‍ നഗരം അതിന്റെ തിരക്കുകളിലേക്ക് നീങ്ങുന്നു.

English summary
After 10 years of Mumbai terror attack, Hotel taj recalls the painful memories of the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X