കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

68 ദിവസം ഉപവസിച്ച 13 കാരി മരിച്ചു, നിര്‍ബന്ധിത ഉപവാസമെന്ന് സംശയിക്കുന്നു

  • By ഭദ്ര
Google Oneindia Malayalam News

ഹൈദരാബാദ്: 68 ദിവസം ഉപവസിച്ച 13 കാരി മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആരാധനയാണ് മരിച്ചത്. ജൈനമത വിശ്വാസികളുടെ പുണ്യമാസമായ ചൗമാസയോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങിന് വേണ്ടിയാണ് ജൈനമത പെണ്‍കുട്ടിയായ ആരാധന ഉപവാസം അനുഷ്ടിച്ചത്.

68 ദിവസം നീണ്ടുനിന്ന ഉപവാസം ഒക്ടോബര്‍ 2 നാണ് അവസാനിപ്പിച്ചത്. 68 ദിവസം വെള്ളം മാത്രമായിരുന്നു ആരാധന കുടിച്ചത്. ഉപവാസം അവസാനിപ്പിച്ച് അടുത്ത ദിവസത്തില്‍ ദ്രാവക രൂപത്തില്‍ ഭക്ഷണം കഴിച്ചുവെങ്കിലും ആരോഗ്യ സ്ഥിതി വളരെ മോശമാകുകയായിരുന്നു. ഒക്ടോബര്‍ 3 അര്‍ദ്ധരാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരാധന മരിച്ചു.

 girl

ആരാധനയുടെ ശവസംസ്‌കാര ചടങ്ങ് ശോഭ യാത്ര എന്ന പേരില്‍ ഘോഷയാത്ര നടത്തി. അറനൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത്തരത്തില്‍ ഉപവാസം അനുഷ്ടിച്ച് മരണം സംഭവിക്കുന്നവരെ സമുദായ യോഗങ്ങളില്‍ വച്ച് മതനേതാക്കള്‍ ആദരിക്കാറുണ്ട്. ആരാധനയുടെ ഉപവാസം വീട്ടുക്കാരും മതനേതാക്കളും നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ് എന്ന് പോലീസിന് സംശയമുണ്ടായിരുന്നു.

സ്വര്‍ണവ്യാപാരികളാണ് ആരാധനയുടെ കുടുംബം. കഴിഞ്ഞ വര്‍ഷത്തില്‍ 34 ദിവസം നീണ്ടു നിന്ന ഉപവാസം പെണ്‍കുട്ടി അനുഷ്ടിച്ചിരുന്നു. അതിന് മുന്‍പ് എട്ട് ദിവസത്തെ ഉപവാസം അനുഷ്ടിച്ചിരുന്നു. ഉപവസിക്കാന്‍ പെണ്‍കുട്ടിയെ ആരും നിര്‍ബന്ധിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞെങ്കിലും പിതാവായ ലക്ഷ്മിഛന്ദ് സമദരിയ മകളുടെ ഉപവാസത്തെ എതിര്‍ത്തിരുന്നു. ഭാഗ്യദേവതയുടെ കടാക്ഷത്തിന് വേണ്ടി ജൈന് ഗുരുവാണ് ഉപവാസം അനുഷ്ടിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് പറയുന്നത്.

യോഗിനിയാകാന്‍ പെണ്‍കുട്ടിയ്ക്കുള്ള താല്പര്യം കാരണമാണ് ഉപവാസം അനുഷ്ടിച്ചത് എന്നാണ് പറയുന്നത്. ആറും നിര്‍ബന്ധിക്കാതെ തന്നെ ദിവസങ്ങളോളം ഉപവാസം തുടരുകയായിരുന്നു. ഇന്നേ ദിവസങ്ങളില്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവോ രക്തസമ്മര്‍ദ്ദമോ പരിശോധിച്ചിരുന്നില്ല.

English summary
A Class XIII student, Aradhana, 13, died after fasting for 68 days, on Monday. She was fasting as part of Chaturmas, considered holy by Jains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X