പണവും മുക്കി, കള്ളക്കഥയും പറഞ്ഞുകടന്നു; 15 വര്‍ഷത്തിന് ശേഷം പിടിയില്‍; ട്വിസ്റ്റായത് സ്വര്‍ണപ്പല്ല്
വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇയാൾ തന്റെ രൂപം മാറ്റിയിരുന്നു. എന്നാൽ പിടികൂടാൻ പ്രധാനപ്പെട്ട തെളിവായത് മറ്റൊന്നാണ്..

ഒരു കുറ്റകൃത്യം നടക്കുമ്പോൾ ആ കുറ്റം ചെയ്ത ആളെ പിടികൂടാനുള്ള എന്തെങ്കിലും ഒരു തെളിവ് ആ കുറ്റം ചെയ്ത ആൾ തന്നെ അവിടെ ബാക്കി വെച്ചിട്ടുണ്ടാകും എന്ന് പറയാറില്ലേ. വർഷങ്ങൾ എത്ര കഴിഞ്ഞാലും പ്രതിയിലേക്ക് എത്തുന്ന ഒരു സൂചന ബാക്കി ഉണ്ടാവും. അതുപോലെ
പതിനഞ്ചുവര്‍ഷമായി പോലീസിനെ പറ്റിച്ച് ഒളിവില്‍കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിലായിരിക്കുകയാണ്.
2007-ല്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പ്രവീണ്‍ അഷുഭ ജഡേജ എന്ന പ്രവീണ്‍ സിങ്ങിനെയാണ് കഴിഞ്ഞദിവസം ഗുജറാത്തില്‍ നിന്ന് പിടികൂടിയത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇയാൾ തന്റെ രൂപം മാറ്റിയിരുന്നു. എന്നാൽ പിടികൂടാൻ പ്രധാനപ്പെട്ട തെളിവായത് മറ്റൊന്നാണ്..

സ്വർണപ്പല്ല്
ഇയാളുടെ വായിലെ സ്വർണ്ണപ്പല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്. 2007-ൽ മുംബൈയിലെ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു പ്രവീൺ. ഇവിടെ ജോലി ചെയ്യുന്ന സമയത്ത് കടയുടമയെ കബളിപ്പിച്ച് ഇയാൾ 40,000 രൂപ തട്ടിയെടുത്തത്. മറ്റൊരു വ്യാപാരിയിൽനിന്ന് പണം കൊണ്ടുവരാൻ പ്രവീണിനെയാണ് കടയുടമ പറഞ്ഞ് അയച്ചത്. എന്നാൽ വ്യാപാരിയിൽ നിന്ന് പണം വാങ്ങിയ ഇയാൾ കടയുടമയ്ക്ക് കൈമാറാതെ പണം മോഷ്ടിക്കപ്പെട്ടെന്ന കള്ളക്കഥ പറയുകയായിരുന്നു, ശൗചാലയത്തിൽ കയറിയപ്പോൾ പണമടങ്ങിയ ബാഗ് ഒരാൾ തട്ടിയെടുത്തു എന്നായിരുന്ന പോലീസിനോടും പറഞ്ഞത്.

കള്ളക്കഥ...
വിശദമായ അന്വേഷണത്തിൽ ഇയാൾ പറഞ്ഞ മൊഴി കള്ളമാണെന്നും പണം തട്ടിയത് പ്രവീൺ തന്നെയാണെന്നും പോലീസിന് വ്യക്തമായി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതോടെ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഏതാനുംദിവസങ്ങൾക്ക് മുമ്പാണ് പ്രവീണിനായി മുംബൈ പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

എൽഐസി ഏജന്റുമാരായി പോലീസ്..
ഇയാളുടെ മുൻ കൂട്ടാളികളെ ചോദ്യംചെയ്ത പോലീസ് സംഘത്തിന് പ്രവീൺ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒളിവിൽ കഴിയുകയാണെന്ന് വ്യക്തമായി. തുടർന്ന് എൽ.ഐ.സി. ഏജന്റുമാരായി പോലീസ് സംഘം ഇയാളെ സമീപിക്കുകയും മുംബൈയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. 15 വർഷങ്ങൾകൊണ്ട് രൂപത്തിൽ മാറ്റംവരുത്തിയ പ്രതിയെ വായിലെ രണ്ട് സ്വർണ്ണപ്പല്ലുകൾ മൂലമാണ് പോലീസ് തിരിച്ചറിഞ്ഞത്.

പോലീസിന് പറയുന്നത്..
"കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പോലീസ് തിരച്ചിൽ പുനരാരംഭിച്ചു, അതിൽ പ്രതികളുടെ മുൻ കൂട്ടാളികളെ ചോദ്യം ചെയ്തപ്പോൾ പ്രവീൺ ഗുജറാത്തിലെ കച്ച് ജില്ലയിലെ മാണ്ട്വി താലൂക്കിലെ സബ്‌റായി ഗ്രാമത്തിൽ ഒളിച്ചിരിക്കുന്നതായി മനസ്സിലാക്കി. പോലീസ് എൽഐസി ഏജന്റുമാരായി പ്രവർത്തിച്ചു. തുടർന്ന് പ്രവിണിനെ മുംബൈയിലേക്ക് വിളിച്ചുവരുത്തി. സ്ഥിരീകരണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു", പോലീസ് പറഞ്ഞു.












Click it and Unblock the Notifications