കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാൾ ഇനി വകുപ്പില്ലാ മന്ത്രിയല്ല; രണ്ട് വർഷത്തിന് ശേഷം 'വകുപ്പായി', ജലവിഭവ വകുപ്പിലെ മൂന്നാമൻ

  • By Akshay
Google Oneindia Malayalam News

ദില്ലി: രണ്ട് വർഷമായി വകുപ്പുകളൊന്നും ഏറ്റെടുക്കാതിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജലവിഭവ വകുപ്പ് ഏറ്റെടുത്തു. നിലവിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന രാജേന്ദ്രപാല്‍ ഗൗതമിന്റെ പ്രകടനത്തിലെ അതൃപ്തിയെ തുടര്‍ന്നാണ് കെജ് രിവാള്‍ വകുപ്പ് ഏറ്റെടുത്തത്. കേന്ദ്രമന്ത്രിസഭ പുനസംഘടനയ്ക്ക് പിന്നാലെയാണ് ദില്ലി സർക്കാരിലും അവിച്ചുപണി നടന്നത്.

രണ്ട് വർഷത്തിനുള്ളിൽ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ മന്ത്രിയാണ് അരവിന്ദ് കെജ്രിവാൾ. നിലവിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന രാജേന്ദ്രപാല്‍ ഗൗതമിന്റെ പ്രകടനത്തിലെ അതൃപ്തിയെ തുടര്‍ന്നാണ് കെജ് രിവാള്‍ വകുപ്പ് ഏറ്റെടുത്തത്. കെജ് രിവാൾ വകുപ്പുകളുടെ ചുമതല ഏറ്റെടുക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനെ പ്രതിപക്ഷം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലവിഭവ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്.

Arvind Kejriwal

വകുപ്പ് മാറ്റം അംഗീകരിച്ച് ഉത്തരവിറക്കിയ ശേഷം ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ഭായ്ജല്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിദ്യാഭ്യാസവും ആരോഗ്യവും പോലെ തന്നെ ജലവിഭവവും അഴുക്കുചാൽ ശുചീകരണവുമാണ് കെജ്രിവാൾ സർക്കാരിന്റെ മുൻഗണന. അതേസമയം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്‍കിയ മാനനഷ്ടക്കേസില്‍ മറുപടി സമര്‍പ്പിക്കാത്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാലിന് അയ്യായിരം രൂപ പിഴ ഇട്ടിരിക്കുകയാണ്. ദില്ലി ഹൈക്കോടതിയാണ് മുഖ്യമന്ത്രിക്ക് പിഴയിട്ടത്. പലതവണ സമയം നല്‍കിയിട്ടും മറുപടി സമര്‍പ്പിക്കാത്ത കേജ്‍രിവാളിന്‍റെ നടപടിയെ കോടതി വിമര്‍ശിച്ചു.

English summary
After choosing to helm the state government without holding any portfolio in March 2015, Arvind Kejriwal is likely to be at the forefront of a makeover of Delhi’s water and sewerage management system. There is speculation that the Aam Aadmi Party leader is exploring the possibility of assuming charge as a minister or playing a lead monitoring role in the two areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X